0%

Chapter Title : Curious case edited version 6 [Willie Beamen]

Author : kkstories Read All Parts 617

വെട്ടിയവന്റെ മുന്നിലെത്തി. അവൻ വടിവാൾ ഓങ്ങിയെങ്കിലും എബിയുടെ വേഗതയ്ക്ക് മുന്നിൽ അവന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എബി അവന്റെ കൈക്ക് പൈപ്പ് കൊണ്ട് ഒരൊറ്റ അടി കൊടുത്തു. വാൾ താഴെ വീണു.

"മറ്റുള്ളവരെ പിന്നിൽ നിന്ന് വെട്ടാനല്ലേ നിനക്കറിയാവൂ? നോക്കടാ എന്റെ കണ്ണിലേക്ക്!"

എബി അവന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്തു. എന്നിട്ട് ലൂക്മാൻ ചേട്ടന് വെട്ടേറ്റ അതേ തോളിൽ തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ കത്തി കൊണ്ട് ഒരു ആഴത്തിലുള്ള വരയിട്ടു. അവൻ വേദന കൊണ്ട് അലറി.

"ഇത് ലൂക്മാൻ ചേട്ടന് വേണ്ടി! ഇനി എന്റെ അപ്പൂപ്പനെ തൊട്ട കൈകൾക്ക് വേണ്ടിയുള്ളത് വരുന്നുണ്ട്," എബി അവനെ നിലത്തിട്ട് ചവിട്ടി.

അലക്സ് ഷാഹിറും ബാക്കിയുള്ളവരെ കൈകാര്യം ചെയ്തു. മില്ലിനുള്ളിൽ മദ്യക്കുപ്പികൾ തകർന്നു വീണു. അഞ്ചു മിനിറ്റിനുള്ളിൽ അവിടെയുണ്ടായിരുന്ന ഗുണ്ടകളെല്ലാം നിലത്തു വീണു പിടയുകയായിരുന്നു. എബി ശാന്തനായി പുറത്തേക്ക് നടന്നു.

അതേസമയം, സണ്ണിയും വക്കീലും ഒരു കാറിൽ ആ മില്ലിന് അടുത്തേക്ക് വരികയായിരുന്നു. എബി അവിടെയുണ്ടെന്ന് അവർക്ക് വിവരം കിട്ടിയിരുന്നു. പക്ഷേ അവർ എത്തുമ്പോൾ കണ്ടത് തങ്ങളുടെ ഗുണ്ടകൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ്.

എബി തന്റെ ബൈക്കിൽ ചാരി നിന്ന് .സണ്ണിയുടെ കാർ കണ്ടതും അവൻ പതുക്കെ പുക പുറത്തേക്ക് വിട്ടു.

"സണ്ണീ... നിന്റെ വക്കീലിനോട് പറഞ്ഞേക്ക്, ഇത് വെറും തുടക്കം മാത്രമാണെന്ന്. ലോപ്പസ് സാറിനെ നാളെ രാവിലെ എനിക്ക് പുറത്തിറക്കണം. ഇല്ലെങ്കിൽ കൊല്ലം നഗരം നാളെ കാണുന്നത് നിന്റെ ഈ ഗുണ്ടകളുടെ ബോഡികൾ ആയിരിക്കും," എബി സണ്ണിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

സണ്ണി ഒന്നും മിണ്ടിയില്ല. അവൻ എബിയുടെ

💬 Comments

View all comments