Chapter Title : Curious case edited version 6 [Willie Beamen]
വരികൾ വളരെ കൃത്യമായ ഉച്ചാരണത്തോടെ എബി പാടുന്നത് കണ്ടപ്പോൾ അവർ ഞെട്ടിപ്പോയി.
നെൻജെ നെൻജെ എന്ന പാട്ട് എബി നിസാരം പോലെ പാടി തീർത്തും..
ഉണ്ണിയും ടിറ്റോയും കസേരയ്ക്ക് മുകളിൽ കയറി നിന്ന് ആർത്തുവിളിച്ചു. വർഷയുടെ കണ്ണുകളിൽ എബിയോടുള്ള ആരാധനയും അത്ഭുതവും നിറഞ്ഞു. ഒരു സാധാരണ സ്റ്റുഡന്റിന് ഇത്രയും ആത്മവിശ്വാസത്തോടെ ഇങ്ങനെ ഒരു വേദി കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് അവൾക്ക് ഉറപ്പായി.
⏩⏩
പാട്ട് കഴിഞ്ഞ് മാസ്സ് ആയി സ്റ്റേജിൽ നിന്ന് ഇറങ്ങി വന്ന എബിയെ ട്രിസ കോളേജ് ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ ഒരു വലിയ കവർ ഉണ്ടായിരുന്നു.
"എബി... നീ പാടിയത് കേട്ടു. പക്ഷേ ഇപ്പോൾ പാട്ടുപാടാനുള്ള സമയമല്ല.ദാ ഇത് നോക്ക്," ട്രിസ ആ കവർ അവന് നൽകി.
അതിൽ സണ്ണിയുടെ അച്ഛനും മാത്യു വക്കീലും ചേർന്ന് വലിയവീട്ടിലെ ആ പഴയ തോട്ടം കൈക്കലാക്കാൻ വേണ്ടി ഉണ്ടാക്കിയ വ്യാജ പ്രമാണങ്ങളായിരുന്നു. അത് മാത്രമല്ല, ലോപ്പസ് സാറിനെ കുടുക്കാൻ സബ് രജിസ്ട്രാർ രാമകൃഷ്ണൻ ഒപ്പിട്ട ചില രേഖകളും അതിലുണ്ടായിരുന്നു.
"ഇത് എവിടെ നിന്ന് കിട്ടി ട്രിസ?" എബി ഗൗരവത്തോടെ ചോദിച്ചു.
അൻസിയുടെ പേഴ്‌സണൽ ലോക്കറിൽ നിന്ന്. അവൾ നിന്നെ തന്റെ വലയിലാക്കാൻ നോക്കുമ്പോൾ ഞാൻ അവളുടെ ലോക്കർ ഒന്ന് ഓപ്പൺ ചെയ്തു. എബി... നിന്റെ അച്ഛൻ ഹാരിസ് സാർ പണ്ട് ചെയ്ത ആ പഴയ കേസിലെ യഥാർത്ഥ പ്രതി സണ്ണിയുടെ അച്ഛനല്ല, അത് മാത്യു വക്കീലാണ്. ആ സത്യം മറച്ചു വെക്കാനാണ് വക്കീൽ ഇത്രയും കാലം സണ്ണിയെ കൂടെ നിർത്തിയത്."
എബിയുടെ കണ്ണുകൾ ചുവന്നു.
💬 Comments
View all comments