0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 1.8K
മലർക്കെ തുറന്നു. അവൾ ആകാംഷ യോടെ അകത്തേക്ക് കയറി. റൂമിൽ പ്ലേ സ്റ്റേഷൻ ഓൺ ആണ്. അതിൽ  ps4 spiderman game ഓടുന്നു, സ്പൈഡി യെ Doc octopus നിലംപരിഷ് ആക്കി ഇട്ടിരിക്കുന്നു " GAME OVER " എന്ന് സ്കോർ ചെയ്തു പോവുന്നു. ബെഡിൽ game കൺട്രോളർ കിടപ്പുണ്ട് അതിന് അരികിൽ മോനുവിന്റ ബനിയനും ബോക്സറും മറ്റും ചിതറി കിടക്കുന്നു, ഒപ്പം ഒരു ഡക്ക് കാർഡും. ഒരു തേങ്ങലോടെ ആ ബനിയൻ നെഞ്ചോടു ചേർത്തു വിദ്യ തളർന്ന് ആ ബെഡിലേക്ക് ഇരുന്നു. പിന്നാലെ വന്ന സൂരജ് കാര്യം മനസ്സിലായി തലയ്ക്കു കൈ വെച്ച് ഭിത്തിയിലേക്ക് ചാരി നിന്നു. *** മയക്കം വിട്ട് ഞാൻ കണ്ണ് തുറന്നപ്പോ എന്താണ്, ഏതാണ് എന്നൊന്നും എനിക്ക് മനസ്സിലായില്ല. നല്ല വെള്ള മണലിൽ അങ്ങനെ മലർന്ന് കിടക്കുകയാണ്. ചുറ്റും ഒരു തരം മൂടൽ, ഒരു പുക പോലെ. തലയൊക്കെ കറങ്ങുന്നു, മനം മടിച്ചു വരുന്നു, മമ്മയുടെ ഒപ്പം അന്ന് കവരത്തിയിൽ പോയപ്പോൾ ഉണ്ടായ ഫീൽ. കടൽ ചൊരുക്ക് പോലെ. ശരീരം ശരിക്കും തളർന്നിരിക്കുന്നു. എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല. ഞാൻ ഇത് എവിടെ ആ?? ഞാൻ മരിച്ചോ?? ഇത് സ്വർഗമോ മറ്റോ ആണോ??  ഞാൻ കൈ സൈഡിൽ കുത്തി എഴുന്നേറ്റ് ഇരുന്നു. നല്ല പതു പതുത്ത എന്തിലോ ആണ് ഞാൻ കയ്യ് കുത്തിയത്. ഞാൻ അതിൽ ഒന്ന് കൂടി അമർത്തി പിടിച്ചു കൊണ്ട് ഞാൻ അങ്ങോട്ട്‌ നോക്കി. കണ്ണിലെ മൂടൽ ഒക്കെ പതിയെ വിട്ടു മാറിയിരുന്നു. ആ കാഴ്ച കണ്ട് ഞാൻ ഞെട്ടിച്ചു.

💬 Comments

View all comments