Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
ഒരു വൈറ്റ് ലൈറ്റ് വരാൻ തുടങ്ങി, ആ വെളിച്ചം പതിയെ ഒരു ചെറിയ ടെന്നീസ് പന്തിന്റെ വലിപ്പം ഉള്ള ഗോളം ആയി അന്തരീക്ഷത്തിൽ ഉയർന്നു നിന്നു. അമ്പരന്ന് പോയ ഞാൻ ആ ബോളിൽ വിരൽ കൊണ്ട് ഒന്ന് തൊട്ട് നോക്കി. ഞാൻ തൊട്ടതും ബോബ് പൊട്ടുന്ന പോലെ ആ ബോൾ പൊട്ടി കണ്ണ് ചിമ്മുന്ന വെട്ടം ചുറ്റും പരന്നു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. അടുത്ത നിമിഷം ചുറ്റും പരന്ന ആ വെളിച്ചം ആരോ സക്ക് ചെയ്തു എടുത്തപോലെ തിരികെ വന്ന് എന്റെ വിരലിന്റെ തുമ്പിൽ കേന്ത്രീകരിച്ചു. പിന്നെ അത് അന്തരീക്ഷത്തിൽ ഇല്ലാതെ ആയി. ഞാൻ ചുറ്റും നോക്കിയപ്പോൾ ഞെട്ടിപ്പോയി. ഞാൻ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുകയാണ്, എന്റെ മുന്നിലോ പിറകിലോ മുകളിലോ താഴയോ ഒന്നുമില്ല കണ്ണ് എത്താ ദൂരത്തോളം ഒന്നും കാണാൻ ഇല്ല, ടോട്ടൽ ബ്ലാക്ക്, ഒരുനിമിഷം എന്റെ കണ്ണ് അടിച്ചു പോയോ എന്ന് സംശയിച്ചു പക്ഷെ എനിക്ക് എന്റെ കയ്യും കാലും ഒക്കെ കാണാം, എനിക്ക് ചുറ്റും gravitational ഫോഴ്‌സൊ, എയറോ പോലും ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്യുന്നില്ല. പക്ഷെ അത്ഭുതം എന്തെന്നാൽ എനിക്ക് ശ്വാസ തടസ്സം ഒന്നും അനുഭവപ്പെടുന്നില്ല. പെട്ടന്ന് അന്തരീക്ഷം മാറി എനിക്ക് തല വേദന എടുക്കുന്നപോലെ തോന്നി, മനം മറിഞ്ഞു വരുന്നു, തല കറങ്ങി, ഒരു മാതിരി കടൽ ചൊരുക്ക് പോലെ. എപ്പോഴോ എന്റെ ബോധം മറഞ്ഞു. പിന്നെ കണ്ണ് തുറന്നപ്പോ ഇവിടെ ഇങ്ങനെ കിടക്കുകയാണ്.
" ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ, ഞാൻ സിദ്ധാർഥ് രാഘവ്. താൻ എങ്ങനെയാ ഇവിടെ എത്തിയത് എന്ന് വല്ല ഐഡിയയും ഉണ്ടോ?? " ഞാൻ അവളോട് ചോദിച്ചു. പക്ഷെ അവൾക്കും സേം കഥ തന്നെ ആണ് പറയാൻ ഉണ്ടായിരുന്നത് അവളുടെ പേര് നീതു ശ്രീറാം, ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ് ഒരു സിനിമ തിയേറ്ററിലെ വാഷ്‌റൂമിൽ വെച്ച് ആണ് അവൾക്ക് മെയിൽ വന്നത്, പിന്നെ നടന്നത് എല്ലാം എനിക്ക് സംഭവിച്ചത് തന്നെ.
ഞാൻ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു, നല്ല പഞ്ചാര പോലെ തൂവെള്ള മണ്ണിൽ ആണ് ഞങ്ങൾ ഇരിക്കുന്നത് തൊട്ടുപുറകിൽ കാട് ആണെന്ന് തോന്നുന്നു, അങ്ങ് ദൂരെ മലകൾ ഒക്കെ കാണാം, മുന്നിൽ ആണേൽ നോക്കെത്താ ദൂരം പരന്നു കിടക്കുന്ന കടൽ, കടൽ തന്നെ ആണോ എന്ന് ഉറപ്പ് ഇല്ല, കാരണം തിരമാലകൾ ഇല്ലാതെ ശാന്തമായി കിടക്കുകയാണ്,
💬 Comments
View all comments