0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 547
നോക്കിയതാ " " എന്നിട്ട്?? " " വെള്ളത്തിനു ഉപ്പ് രസം ഒന്നുമില്ല, പക്ഷെ ഇങ്ങനെ കണ്ണ് എത്താ ദൂരം നീണ്ടു കിടക്കുന്ന തടാകമോ കായലോ എന്റെ അറിവിൽ ഇല്ല " ഞാൻ അത് പറഞ്ഞപ്പോ അവളും കൺഫ്യൂസ്ഡ് ആയ ഭാവത്തിൽ എന്നെ നോക്കി. " മുന്നിൽ കടലോ മറ്റോ, നിൽക്കുന്നത് ഒരു മണൽ തിട്ടയിൽ,  പുറകിൽ ആണെകിൽ കാട്, അങ്ങ് പുകയുന്ന മലകളും കാണാം, where the hell are we?? " ഞാൻ അവളോട്‌ ചോദിച്ചു. അവൾക്ക് മറുപടി ഒന്നും പറയാൻ ഇല്ലായിരുന്നു. " what in the വേൾഡ്.... ?? " അവൾ മുകളിലേക്ക് നോക്കി കണ്ണ് തിരുമി കൊണ്ട് ആത്മഗതം പോലെ ചോദിച്ചു. ഞാനും മുകളിലേക്ക് നോക്കി. കണ്ടത് വിശ്വാസം വരാതെ കണ്ണ് തിരുമി ഒന്ന് കൂടി നോക്കി. മൂന് ചന്ദ്രൻ, ആകാശത്ത്  മൂന് ചന്ദ്രന്മാർ ഉണ്ടായിരുന്നു, രണ്ടു ചുവപ്പും ഒരു നീലയും, നീല ചന്ദ്രന് രണ്ട് വളയങ്ങളും. നട്ടുച്ച വെയിലത്തും അങ്ങനെ ജ്വലിച്ചു നിൽക്കുന്നു. " ഇത് ശരിക്കും ഭൂമി തന്നെ ആണോ?? " അവൾ എന്നോട് ചോദിച്ചപ്പോൾ എനിക്ക് മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ഞാൻ നിസ്സഹായൻ ആയി അവളെ ഒന്ന് നോക്കി. കുറച്ച് അധിക സമയം എടുത്തു ഞങ്ങൾ തിരികെ സെൻസിലേക്ക് വരാൻ. എന്ത് ചെയ്യണം എന്ന് അറിയാതെ ഞങ്ങൾ പരസ്പരം  നോക്കി നിന്നു.
ഞാൻ അവളുടെ ശരീരത്തിൽ കൂടി ഒന്ന് കണ്ണ് ഓടിച്ചു, നല്ലത് പോലെ workout ചെയ്യുന്ന കൂട്ടത്തിൽ ആണ് എന്ന് തോന്നുന്നു, നല്ലത് പോലെ ബിൽഡ് ചെയ്ത ശരീരം ആണ്, കരുത്തും അഴകും ഒത്തു ചേർന്ന മമ്മയുടെ പോലെ ഉള്ള ശരീരം. അന്നേരം ആണ് അവളുടെ നെഞ്ചിൽ ഉണ്ടായിരുന്ന ആ ടാറ്റൂ ഞാൻ ശ്രദ്ധിക്കുന്നത്, ഒറ്റനോട്ടത്തിൽ എന്തോ  അക്ഷരങ്ങൾ ഒക്കെ പോലെ തോന്നിക്കുന്ന സിംബൽസ് വൃത്താകൃതിയിൽ എന്തോ വാചകം എഴുതിഇരിക്കുന്ന പോലെ ടാറ്റൂ ചെയ്തിരിക്കുന്നു അതിന്റ നടുക്ക് ചെറിയ ഒരു വെള്ള കല്ലും ഒട്ടിച്ചിട്ടുണ്ട്. " കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെ "

💬 Comments

View all comments