Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
എന്നിട്ടും ഒരു തുമ്പ് പോലും കണ്ടുപിടിക്കാൻ ആയില്ലഎന്നത് പോട്ടെ, നിങ്ങളുടെ മൂക്കിന്റെ തുമ്പിൽ നിന്ന് ഓരോരുത്തരെ കിഡ്നാപ്പ് ചെയ്യുന്നത് പ്രിവെന്റ് ചെയ്യാൻ എങ്കിലും നിങ്ങൾക്ക് കഴിയുന്നുണ്ടോ? കഴിഞ്ഞ ഏതാനും മണിക്കൂറിൽ ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തില്ലേ?? " DGP തന്റെ മുറിമലയാളത്തിൽ മുന്നിൽ കൂടി ഇരിക്കുന്ന സംസ്ഥാനത്തെ മുഴുവൻ IPS ഓഫീസേർസിനേം നേരെ ഷൗട്ട് ചെയ്തു.
" You, DC വിദ്യ രാഘവ് IPS, സ്‌പെഷ്യൽ സ്‌ക്വാഡ് എന്നും പറഞ്ഞു, തേരാ പാരാ കറങ്ങുന്നത് അല്ലാതെ ഈ കേസിൽ എന്തേലും ഇമ്പ്രൂമെന്റ് ഉണ്ടാക്കാൻ തന്റെ ടീമിന് സാധിച്ചോ?? " കേസ് ഇൻചാർജ് ഉള്ള വിദ്യ രാഘവിനോ ആയിരുന്നു DGP യുടെ അടുത്ത ചോദ്യം. ഉത്തരം പറയാൻ ഇല്ലാതെ തല കുനിച് നിൽക്കാനേ അവർക്ക് സാധിച്ചുള്ളൂ. ഇത് കണ്ട് അവിടെ കൂടി ഇരുന്ന പല തലമൂത്ത ഓഫീസേഴ്സും ഒന്ന് പുഞ്ചിരിച്ചു. ഇത്രയും ഇമ്പോര്ടന്റ്റ്റ് ആയ കേസ് ഒരു പെണ്ണിനെ ഏൽപ്പിച്ചതിൽ കണ്ണ് കടി സഹിക്കാൻ പറ്റാത്തവർ. വിദ്യ രാഘവ്, പോലീസ് ഫോഴ്സിൽ അഭിമാനപൂർവ്വം എടുത്തു പറയാവുന്ന മികച്ച പോലീസ് ഓഫീസർസിൽ ഒരാൾ, IPS നേടി ചുരുങ്ങിയ കാലം കൊണ്ട് ഡെപ്യൂട്ടി കമ്മിഷണർ ആയി സ്ഥാനകയറ്റം നേടിയ പെൺകരുത്ത്, ഒരു ക്‌ളീൻ സർവീസ് റെക്കോർഡ് ഉള്ള ഒരാൾ, ഏറ്റെടുത്ത എല്ലാ കേസുകളിലും നൂറുശതമാനം വിജയം, അത് കൊണ്ട് ഒക്കെ തന്നെയാണ് ഇതേപോലെ ഒരു കേസ് വന്നപ്പോ വിദ്യയെ തന്നെ അത് ഏൽപ്പിച്ചത്. പക്ഷെ ഇപ്പൊ...
" നിങ്ങൾ എന്ത് ചെയ്തു ഏത് ചെയ്തു എന്ന് ഒന്നും എനിക്ക് അറിയണ്ട,
💬 Comments
View all comments