0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 1.8K
ഇനി ഒരു മിസ്സിംഗ്‌ ഇവിടെ റിപ്പോർട്ട് ചെയ്യരുത്, do you understand?? " DG ഷൗട്ട് ചെയ്തു. " Yes sir " അവിടെ ഉണ്ടായിരുന്ന എല്ലാരും ഒരേ ശബ്ദത്തിൽ പറഞ്ഞു, മണിക്കൂർനീണ്ട ആ ചർച്ച അവിടെ അവസാനിപ്പിച്ചു. " മാം ഇനി എവിടേക്ക് ആ?? " കോൺഫറൻസ് ഹാളിൽ നിന്ന് ഇറങ്ങിയ വിദ്യയോട് കൂടെ ഉണ്ടായിരുന്ന സൂരജ് ചോദിച്ചു. സൂരജ് കുമാർ IPS a young lad, ട്രെയിനിങ് ഒക്കെ കഴിഞ്ഞു ഇറങ്ങിട്ട് കുറച്ച് കാലമേ ആവുന്നു. അതിന്റ തിളപ്പ് നല്ല പോലെ ഉള്ള ഒരു ഓഫീസർ, പക്ഷെ ആ തിളപ്പ് പോലും ഈ കേസ് കെടുത്തി തുടങ്ങിയിരിക്കുന്നു. സൂരജ് ആണ് ഈ കേസിൽ വിദ്യയെ അസിസ്റ്റ് ചെയ്യുന്ന ഒരാൾ. " സൂരജ്, താൻ സ്‌മോക്ക് ചെയ്യുമോ?? " വിദ്യയുടെ ചോദ്യം കെട്ട് സൂരജ് ഒന്ന് അമ്പരന്നു. " എപ്പോഴും ഇല്ല വല്ലപ്പോഴും മാം " തലയുടെ പുറകിൽ കൈ കൊണ്ട് വെച്ച് കൊണ്ട് ഒരു ചളുപ്പോടെ സൂരജ് മറുപടി നൽകി.
" ഇപ്പൊ കയ്യിൽ ഉണ്ടോ??  ഉണ്ടേൽ ഒരെണ്ണം താ " അത് കൂടി കേട്ടപ്പോ സൂരജ് ശരിക്കും വല്ലാതെ ആയി, വിദ്യ ആദ്യമായി ആണ് ഇങ്ങനെ ഒക്കെ, അവൻ ശരിക്കും ഒന്ന് അമ്പരന്നു. പിന്നെ പോക്കറ്റിൽ ഉണ്ടായിരുന്ന പാക്കറ്റ് ആരും കാണാത്തരീതിയിൽ എടുത്തു വിദ്യക്ക് നൽകി. സൂരജിന്റെ ഒരുമാതിരി എന്തോ കള്ളക്കടത്തു നടത്തുന്ന പോലെ ഉള്ള മട്ടും ഭാവവും ഒക്കെ കണ്ടു വിദ്യക്ക് നല്ലത് പോലെ ദേഷ്യം വരുന്നുണ്ടായിരുന്നു എങ്കിലും അവൾ അത്

💬 Comments

View all comments