0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 533
അമ്മ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
എന്നാൽ ഈ കഴിഞ്ഞ ഒരു ആഴ്ച കൊണ്ട് വിദ്യക്ക് ഒരു 10 വയസ് എങ്കിലും കൂടി ഇരിക്കുന്നു, അല്ലേൽ കാണുമ്പോൾ അത്രയും കൂടി കൂടുതൽ പറയും. അത്ര കണ്ടു ഈ കേസ് അവളെ ബോതർ ചെയ്യുന്നുണ്ട്. അല്ല വിദ്യയേ പറഞ്ഞിട്ട് കാര്യം ഇല്ല. ഇങ്ങനെ ഒരു കേസ് ഇത് ആദ്യം ആണല്ലോ. വിദ്യയോ കേരളാ പൊലീസോ, ഇന്ത്യൻ പൊലീസോ മാത്രം അല്ല, FBI, CIA,  Interpol തുടങ്ങി ലോകത്തെ സകല ഇൻവെസ്റ്റിഗേഷൻ ബ്യുറോ കളും ഈ കേസിനു പുറകെ നെട്ടോട്ടം തുടങ്ങിയിട്ട് ആഴ്ച ഒന്ന് ആയി. ആരും എവിടെയും എത്തിയിട്ടില്ല. ഒരാഴ്ച മുമ്പ് ആണ് സംഗതികളുടെ തുടക്കം. ഒരു മിസ്സിംഗ്‌ കേസ് റിപ്പോർട്ട് ചെയ്തു. രാവിലെ കോളജിൽ പോയ പെൺകുട്ടി രാത്രി ആയിട്ടും തിരികെ വന്നില്ല. പേരൻസ് ആദ്യം അവരുടെതായ രീതിയിൽ ഒന്ന് അന്വേഷണം നടത്തി പിന്നെ പോലീസിനെ ബന്ധപ്പെട്ടു. ഒരു ഒളിച്ചോട്ടം ആണ് എന്ന് വിധി എഴുതി അവിടെ ഉള്ളവർ അന്വേഷണം തുടങ്ങി വെച്ചു. അവളുടെ നമ്പർ ട്രേസ് ചെയ്തു പോയപ്പോഴാണ് കേസിന്റെ സീരിയസ്നസ് മനസ്സിലായത്. അവളുടെ കോളജിൽ നിന്ന് കുറച്ച് മാറി ഒഴിഞ്ഞ ഒരു കെട്ടിടത്തിന്റെ അടുത്ത് നിന്ന് അവളുടെ ഫോണും അവൾ ഇട്ടിരുന്ന ആഭരങ്ങളും ഇന്നർവെയർ അടക്കം ഉള്ള വസ്ത്രങ്ങളും കിട്ടി. ഒപ്പം ഒരു ഡക്ക് കാർഡ്സും. അവൾ എന്തിന് അത് പോലെ ഉള്ള ഒരു കെട്ടിടത്തിൽ പോയി എന്ന ചോദ്യം ചെന്നു നിന്നത് അവളുടെ ബോയ്ഫ്രണ്ടിൽ ആയിരുന്നു. അവളോട്‌ അവിടെ വെച്ച് കാണാം എന്ന് പറഞ്ഞത് കൊണ്ട് ആണ് അവിടെ ചെന്നത് എന്നാൽ അവൻ അവിടെ ചെന്നപ്പോൾ അവളെ അവിടെ കണ്ടില്ല, അവന്റെ ഫോണ്‌ ഓഫ്‌ ആയിരുന്നത് കൊണ്ട് വിളിക്കാനും പറ്റിയില്ല കൊറേ നേരം നോക്കിനിന്നിട്ട് കാണാതെ വന്നപ്പോ അവിടെ നിന്നും പോയി. ഇതാണ് അവൻ പറഞ്ഞ്. എന്നാൽ തെളിവ് ഒക്കെ അവന്‌ എതിരായത് കൊണ്ട് അവനെ പ്രതി ആക്കി കേസ് എടുത്തു, അവനെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുമ്പോൾ ആണ് സേം പാറ്റേണിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്ത്. എല്ലാം സേം, സംഭവസ്ഥലത്തു നിന്ന് ആളെ ഒഴികെ ദേഹത്തു ഉണ്ടായിരുന്ന എല്ലാം കിട്ടി ഒപ്പം ഒരു വെല്ലുവിളി പോലെ അവിടെ വെച്ച ഒരു ഡക്ക് കാർഡ്കളും. പക്ഷെ ഇത്തവണ കാണാതെ ആയത് ഒരു ചെറുപ്പക്കാരനെ ആണ്. എഞ്ചിനിയറിങ്ങ് സ്റ്റുഡന്റ്,

💬 Comments

View all comments