Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
പോലെ അവനെ കടന്നു പോയി. എനിക്ക് പോലും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായി. എന്റെ നേരെ ഓടി വന്ന അവൻ പെട്ടന്ന് മുന്നിൽ നിന്ന് എന്നെ കാണാതെ ആയപ്പോ ഒന്ന് ഞെട്ടി. പിന്നെ തിരിഞ്ഞു നോക്കി. ഞാനും ഞെട്ടി തിരിച്ചു നോക്കി.
അവൻ അത്ഭുതത്തിൽ എന്നെ തന്നെ നോക്കി നിൽക്കുകയാണ്, പെട്ടന്ന് അവൻ എന്റെ കയ്യിൽ നോക്കി എന്തോ കണ്ടു ശരിക്കും ഞെട്ടി, പിന്നെ വേദനിച്ചിട്ട് എന്നോണം നെഞ്ചിൽ കയ്യ് വെച്ചു. അന്നേരം അവന്റെ നെഞ്ചിൽ നല്ല മൂർച്ചയുള്ള എന്തോ കൊണ്ട് വരഞ്ഞത് പോലെ ഒരു മുറിവ് രൂപപ്പെട്ടു, അതിൽ നിന്ന് ചോര പൊടിഞ്ഞു. അവന്റെ കയ്യിൽ ഉണ്ടായിരുന്ന dagger ൽ പറ്റി പിടിച്ചിരുന്ന വാളിന്റെ രൂപത്തിൽ ഉള്ള ചോര, ആ രൂപം വിട്ട് നോർമൽ ബ്ലഡ് ആയി മണ്ണിലേക്ക് വീണു, ഒപ്പം ആ dagger ഉം. അവനും മുട്ട് കുത്തി മണ്ണിൽ ഇരുന്നു,
" how did.. you.... " അവൻ എന്നെ ചൂണ്ടി എന്തോ പറയാൻ വന്നു, പക്ഷെ അത് മുഴുവൻ പറയുന്നതിന് മുന്നേ വായിൽ നിന്ന് ചോര തുപ്പി, ചലനമറ്റ് അവൻ നിലംപൊത്തി.
എന്താണ് നടക്കുന്നത് എന്ന് എനിക്ക് വ്യക്തമായില്ല, നീതുവും മറ്റേ പെണ്ണും പേടിച്ചരണ്ട് എന്നെ തന്നെ നോക്കി നിൽക്കുവാണ്, അന്നേരം ആണ് എന്റെ കയ്യിൽ എന്തോ അനങ്ങുന്ന പോലെ എനിക്ക് തോന്നിയത്, ഞാൻ നോക്കിയപ്പോ അത് നല്ല ക്ലിയർ ആയി കട്ട് ചെയ്തെടുത്ത ഒരു ഹൃദയം ആയിരുന്നു, അവന്റെ ഹൃദയം. അതിന്റ ചലനം ഇപ്പോഴും നിലച്ചിരുന്നില്ല, ഓരോ തവണ അത്
💬 Comments
View all comments