0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 517
ഒറപ്പ് We will survive ഞാൻ മനസ്സിൽ ഉറപ്പിച്ചിട്ട് നീതുവിനേം ശ്രീയേം നോക്കി, അവർ തിരിച്ചും. ഞങ്ങൾ പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു. ___________________________________________ [ Kerala ] നിർത്താതെ അടിക്കുന്ന ഫോണിന്റെ ശബ്ദം കേട്ടാണ് വിദ്യ ഉറക്കം ഉണർന്നത്. അവൾ ഫോൺ എടുത്തു നോക്കി, സമയം അഞ്ചുമണിയോട് അടുക്കുന്നതേ ഉള്ളു. മോനുവിനെ കാണാതെയായിട്ട് ഇപ്പൊ രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. വിദ്യ തലങ്ങും വിലങ്ങും ഓടിയിട്ടും ഒരു തുമ്പും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. വിദ്യയെ അന്വേഷണത്തിൽ നിന്ന് മാറ്റാൻ പ്രെഷർ വന്നു എങ്കിലും വിദ്യ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. അവളുടെ മോനുനേം ബാക്കി ഉള്ളവരേം കണ്ടുപിടിക്കും എന്ന വാശിയിൽ ആയിരുന്നു അവൾ. പക്ഷെ..... ഒരു കാര്യത്തിൽ സമാധാനം ഉണ്ട് മോനുവിനു ശേഷം മറ്റൊരു മിസ്സിംഗ്‌ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. മോനു ആയിരുന്നു അവസാനത്തെ വിക്ടിം. അവൾ നേരെ ചൊവ്വേ ഒന്ന് ഉറങ്ങിയിട്ട് തന്നെ നാളുകളായി. പാതിരാ കഴിഞ്ഞു പതിയെ ഒന്ന് മയങ്ങി വന്നപ്പോഴാണ് കാൾ വന്നത്. സൂരജ് ആണ്. അവൾ കാൾ എടുത്തു.
" എന്താ സൂരജ്?? വല്ല ലീഡും കിട്ടിയോ?? " അതിയായ ആകാംഷയോടെ വിദ്യ ചോദിച്ചു. " മേം, അത്.... " സൂരജ് ഒന്ന് മടിച്ചു. " എന്താ കാര്യം?? " " മാം, ഇവിടെ ഒരു ബോഡി കിട്ടിയിട്ടുണ്ട് " സൂരജ് " ബോഡി?? മർഡർ ആണോ?? അതൊക്കെ ലോക്കൽ പോലീസ് നോക്കിക്കോളും, നമുക്ക് ഇപ്പൊ തന്നെ ടെൻഷൻ അടിക്കാൻ ആവശ്യതിന് വിഷയം ഇല്ലേ?? വെറുതെ എന്തിനാ അതിന് പുറകെ പോയി സമയം കളയുന്നെ?? " ഇത്തിരി അമർഷത്തോടെ വിദ്യ ചോദിച്ചു. " അത് മാം, വിക്‌ടിം മിസ്സിംഗ് ആയ ചെറുപ്പക്കാരുടെ ലിസ്റ്റിൽ ഉള്ളത് ആണ് " സൂരജ് പറഞ്ഞത് വിദ്യ ഒന്ന് ഞെട്ടി. " ഷിറ്റ്, താൻ വേഗം ലൊക്കേഷൻ സെന്റ് ചെയ്. ഞാൻ ദേ വരുന്നു. " വിദ്യ അത് പറഞ്ഞു കിടക്കയിൽ നിന്ന് എഴുന്നേറ്റു. " yes മാം " സൂരജ് ഫോൺ കട്ട്‌ ചെയ്തിട്ട് ലൊക്കേഷൻ വേഗം അയച്ചു കൊടുത്തു. വിദ്യ വേഗം തന്നെ റെഡിയായി അവിടേക്ക് പാഞ്ഞു. പഴക്കം ചെന്ന ഒരു ഫാക്ടറി ആണ്. സമയം ആറുമണി പോലും ആയിട്ടില്ല, എങ്കിലും നാട്ടുകാരും പത്രക്കാരും ഒക്കെ അവിടെ ഇപ്പോഴേ കൂട്ടം കൂടിയിരിക്കുന്നു. വിദ്യയെ കണ്ട് പോലീസുകാർ ആളുകളെ മാറ്റി അവൾക് പോകാൻ

💬 Comments

View all comments