Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
ഉള്ള വഴി ഒരുക്കി കൊടുത്തു.
" മാഡം, മിസ്സിംഗ് കേസുകളുമായി ഈ ബോഡിക്ക് ഉള്ള ബന്ധം എന്താണ്???"
" കുറ്റവാളികളെ കുറിച്ച് എന്തേലും സൂചന ലഭിച്ചോ മാം?? "
വിദ്യയെ കണ്ട് റിപ്പോർട്ടർസ് ചോദ്യ ശരങ്ങളുമായി അവളെ വളഞ്ഞു. അവർക്ക് മറുപടി ഒന്നും കൊടുക്കാതെ വിദ്യ അകത്തേക്ക് ചെന്നു. അവിടെ സൂരജും ഫോറൻസിക്കിലെ ആളുകളും ഉണ്ടായിരുന്നു. വിദ്യയെ കണ്ട് അവർ സലൂട്ട് ചെയ്തു.
" എന്താണ് സിറ്റുവേഷൻ?? " അടുത്തേക്ക് വന്ന സൂരജിനോട് വിദ്യ ചോദിച്ചു.
" മാം, വിക്‌ടിമിന്റെ പേര് ജിതിൻ രാജ്. എല്ലാരേം പോലെ 20 വയസ് ആണ് പ്രായം. അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആണ്. അമ്മ ഇല്ല ചെറുപ്പത്തിലേ മരിച്ചുപോയി. പത്തിൽ വെച്ച് പഠിത്തം നിർത്തി. ഇവിടെ ഒരു ലോക്കൽ ഗാങ് ൽ ചേർന്ന് കൂലിതല്ലും മറ്റുമാണ് പണി. ആൾ ഒരു മാർഷൽ അര്ടിസ്റ്റ് ആണ്. ഈ dagger എന്ന് വിളിക്കുന്ന ഒരു തരം കത്തി ഇല്ലേ അത് ഉപയോഗിക്കുന്നതിൽ expert ആയിരുന്നു. ഈ ഫാക്ടറി ഇവരുടെ ഗാങ് ന്റെ ബേസ് ആണ്. മൂനാഴ്ച്ച മുന്നേ ഇവിടെ വെച്ച് തന്നെ ആണ് ഇവനെ കാണാതെ ആയത്. അതിന് ശേഷം ആ ഗാങ് ഈ ഫാക്ടറി അങ്ങനെ യൂസ് ചെയ്യാറില്ല " സൂരജ് കാര്യങ്ങൾ ഒക്കെ പറഞ്ഞു. വിദ്യ എല്ലാം മൂളി കേട്ടുകൊണ്ട് ആ ബോഡി മൊത്തത്തിൽ നോക്കി.
ഒരു കസേരയിൽ ഇരിക്കുന്ന രീതിയിൽ ആണ് ബോഡി. ശരീരത്തിൽ യാതൊരു വിധ മുറിവ് കളും ഇല്ല. പരിപൂർണ നഗ്നൻ ആണ്. ശരീരത്ത് നിന്ന് പിരികം അടക്ക മുള്ള സകല രോമങ്ങളും വടിച്ചു മാറ്റിയിരിക്കുന്നു. ദേഹം മുഴുവൻ വിളറി ഇരിക്കുകയാണ്, ആ ബോഡിയിൽ ഒരു തുള്ളി പോലും രക്ത മില്ലന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. വിദ്യ കയ്യിൽ ഗ്ലൗസ് ഇട്ടിട്ട് ബോഡിയുടെ അരികിൽ എത്തി നോക്കി. ഫോറൻസിക് കാർ ബോഡി പരിശോധിക്കുകയാണ്. അന്നേരം ആണ് ആ ശരീരത്തിൽ അവിടെ ഇവിടെയായി സൂചി കൊണ്ട് ഉണ്ടായത് പോലെ ചെറുതും നല്ല ആഴത്തിലും ഉള്ള മുറിവുകൾ അവൾ ശ്രദ്ധിച്ചത്. ഒരു പക്ഷെ രക്തം ഊറ്റി എടുക്കാൻ ഉപയോഗിച്ച മുറിവ് ആയിരിക്കണം.
" സൂരജ് ആരാണ് ബോഡി ആദ്യം കണ്ടത്?? " വിദ്യ ബോഡിയിൽ നിന്ന് നോട്ടം മാറ്റി സൂരജിനോട് ആയി ചോദിച്ചു.
" ഞാൻ ആണ് സാറെ " അവിടെ ഉണ്ടായിരുന്ന
💬 Comments
View all comments