0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 519
ഒരു മദ്യവയസ്കൻ മറുപടി നൽകി. " ഞാൻ ഇവിടുത്തെ വാച് മാൻ ആണ്, ഈ പയ്യനെ കാണാതെ ആയതിനു ശേഷം  ആ ഗുണ്ടകൾ വീണ്ടും ഇവിടെ കയറുന്നുണ്ടോ എന്ന് നോക്കാൻ ഈ ഫാക്ടറിയുടെ മൊതലാളി നിയോഗിച്ചതാ. " വിദ്യ നോക്കിയപ്പോ തല ചൊറിഞ്ഞു ഒരു വഷളൻ ചിരിയോടെ അയാൾ മറുപടി പറഞ്ഞു. വിദ്യ ഒന്ന് മൂളി. " താൻ എന്താ കണ്ടേ?? " വിദ്യ അയാളോട് ചോദിച്ചു. " അത് പിന്നെ സാറെ രാത്രി ഒരു മൂന് അര നാലു മണി ഒക്കെ ആയി ക്കാണും. ഞാൻ വാച്ച് ഹൗസിൽ ഇരുന്നു ഫോണിൽ പാട്ട് കേട്ടു കൊണ്ട് ഇരിക്കുകയായിരുന്നു. പെട്ടന്ന് കറണ്ടും പോയി എന്റെ ഫോണും ഓഫ്‌ ആയി. എമർജൻസി ലൈറ്റും ഒന്നും തെളിയുന്നില്ല. ഞാൻ ശരിക്കും ഒന്ന് പേടിച്ചു. ഫുൾ ചാർജ് ഉണ്ടായിരുന്ന ഫോൺ ആണെ. അര മണിക്കൂർ കഴിഞ്ഞു കരണ്ട് വന്നു ഫോണും ഓൺ ആയി. കുട്ടികളെ കാണാതെ ആവുമ്പോൾ ഇതേപോലെ സംഭവിക്കും എന്ന് ഞാൻ പത്രത്തിലും tv യിലും ഒക്കെ കണ്ടായിരുന്നു. അത് കൊണ്ട് ആ ഞാൻ ഫാക്ടറിയിൽ കയറി നോക്കിയെ. ഞാൻ നോക്കുമ്പോൾ ഒരാൾ ഇരിക്കുന്ന താണ് കണ്ടത്. ഞാൻ ആരാ എന്നൊക്ക ചോദിച്ചു അടുത്ത് വന്നപ്പോ ഴാണ് ശവം ആണെന്ന് മനസ്സിലായത്. ഉടനെ പോലീസിനെ വിവരം അറിയിച്ചു. " അയാൾ പറഞ്ഞു തീർന്നപ്പോൾ വിദ്യ ജെന്നിയെ നോക്കി.
" അന്ന് കിഡ്നാപ് ചെയ്യാൻ നേരത്ത് ഉപയോഗിച്ച അതേ ഉപകരണം ആണ് ഇപ്പോഴും യൂസ് ചെയ്തിരിക്കുന്നത്. " വിദ്യയുടെ നോട്ടത്തിന്റെ അർഥം മനസ്സിലായ ജെന്നി മറുപടി നൽകി. " അന്ന് കാർഡ് കിട്ടിയത് പോലെ നമ്മളെ വട്ടാക്കാൻ അവൻ ഇത്തവണ വല്ലതും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ടോ?? " " yes മാം, ചുവന്ന മഷി കൊണ്ട് വെട്ടിയിട്ട ഒരു ഡയമണ്ട് 10 കാർഡ് " വിദ്യയുടെ ചോദ്യത്തിന് ഉള്ള മറുപടി കൊടുത്തത് കിരൺ ആണ്. അയാൾ പോലീസ് കവറിൽ പാക്ക് ചെയ്ത ആ കാർഡ് അവളെ കാണിച്ചു. അവൾ അത് നോക്കികൊണ്ട്‌  ഇരുന്നപ്പോൾ അടുത്ത കാൾ വന്നു. ഡിജിപി ആണ്. വിദ്യ കാൾ എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു. പെട്ടന്ന് ആൾക്കൂട്ടത്തിൽ നിന്ന് വിദ്യയുടെ എതിരെ വന്ന ഒരാൾ വിദ്യയുടെ ദേഹത്ത് ഒന്ന് മുട്ടി, അയാൾ സോറി പറഞ്ഞു. ഫോണിൽ dg യോട് വിവരങ്ങൾ പറയുകയായിരുന്ന വിദ്യ

💬 Comments

View all comments