Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
അത് ശ്രദ്ധിച്ചില്ല. അയാളെ മൈൻഡ് ചെയ്യാതെ അവൾ ഫോൺ വിളിയിൽ മുഴുകി.
ഒരു നിമിഷം കഴിഞ്ഞാണ് അവൾക്ക് ബോധം വന്നത്. തന്റെ ദേഹത്തു വന്നു മുട്ടിയ അയാൾ.... തൊപ്പിയും huddy യും കൊണ്ട് മുഖം മറച്ചിരുന്നു എങ്കിലും അത് പ്രൊഫസർ അല്ലായിരുന്നോ?? അവൾ ഒരു നിമിഷം ഒന്ന് ആലോചിച്ചു, പിന്നെ ആൾ കൂട്ടത്തിൽ അയാളെ നോക്കി.
" സർ ഇത്രയും ആണ് പ്രാഥമിക നിഗമനങ്ങൾ കൂടുതൽ ഡീറ്റൈൽസ് റിപ്പൊട്ടിൽ പറയാം " എന്നും പറഞ്ഞു വിദ്യ ഫോൺ കട്ട് ചെയ്തു. പിന്നെ പ്രൊഫസറിനെ നോക്കി ആൾക്കൂട്ടത്തിന്റെ അടുത്തേക്ക് ചെന്നു.
" തൊപ്പി ഒക്കെ വെച് ഒരു അമ്പത് അറുപതു വയസ്സ് ഉള്ള ഒരു മനുഷ്യനെ കണ്ടോ?? " വിദ്യ അവിടെ ഉള്ളവരോട് ചോദിച്ചു, പക്ഷെ ആരും അങ്ങനെ ഒരാളെ കണ്ടതായി പറഞ്ഞില്ല.
" മേം, ഫോർമാലിറ്റിസ് ഒക്കെ തീർന്നു, മേം വന്ന് ഒന്ന് സൈൻ ചെയ്തിരുന്നേൽ നമുക്ക് ബോഡി പോസ്റ്റ്‌മാർട്ടത്തിന് അയക്കാം " കിരൺ വന്ന് വിളിച്ചപ്പോൾ വിദ്യ ഒന്ന് മൂളിയിട്ട് അവന്റെ ഒപ്പം പോയി.
' ഒരു പക്ഷെ എനിക്ക് തോന്നിയതാവും അല്ലേലും പ്രൊഫസർ മരിച്ചിട്ട് ഇപ്പൊ 20 വർഷത്തോളം ആവുന്നല്ലോ.' അവൾ അവളോട് തന്നെ പറഞ്ഞു.
ഓഫീസിൽ തിരികെ എത്തിയിട്ടും വിദ്യയുടെ മനസ് അന്നേരം കണ്ട ആ മനുഷ്യനിൽ ആയിരുന്നു. അത് ശരിക്കും പ്രൊഫസർ തന്നെ ആയിരിക്കുമോ?? അവൾ അലോചിച്ചു. പ്രൊഫസർ അഖിലേഷ് മൂർത്തി, ഒരു ജീനിയസ് സയന്റിസ്റ്റ് ആയിരുന്നു. Augmented Reality (A.R), Virtual Reality (V.R) യിൽ ഒക്കെ ആയിരുന്നു അദ്ദേഹം സ്പെഷ്യലൈസ് ചെയ്തിരുന്നത്. ഇത് രണ്ടും കൂടെ കംപൈൻ ചെയ്തു evolutionary ആയിട്ടുള്ള ഒരു അൽഗോരിതം അദ്ദേഹം കണ്ട് പിടിച്ചു.
നമുക്ക് തൊട്ട് അനുഭവിക്കാൻ സാധിക്കുന്ന ഒരു V.R സ്‌പേസ്. ഇന്ത്യയെ economically ടോപ് of the വേൾഡ് ആക്കാൻ കെൽപ്പ് ഉള്ള കണ്ടു പിടുത്തം. അത് കൊണ്ട് തന്നെ പ്രൊഫസറിനെ തന്നെ വിലക്ക് വാങ്ങാൻ പല രാജ്യങ്ങളും ശ്രമിച്ചു. എന്നാൽ അദ്ദേഹം വഴങ്ങുന്നില്ലന്ന് വന്നപ്പോൾ പ്രൊഫസർ തന്റെ അൽഗോറിതം ഉപയോഗിച്ച് ഒരു V.R വേൾഡ് ഉണ്ടാക്കുന്നതിന് മുന്നേ അദ്ദേഹത്തെ കൊല്ലാൻ അവർ തീരുമാനിച്ചു. അങ്ങനെ ആണ് രാഘവ് അടങ്ങുന്ന ആറ് കമാൻഡോസിനെ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ആയി നിയമിച്ചത്. പറയാൻ അങ്ങനെ ഒരു ഫാമിലി ഇല്ലായിരുന്ന പ്രൊഫസറിന് രാഘവ് ഒരു അനിയന്റെ സ്ഥാനം ആയിരുന്നു.
💬 Comments
View all comments