0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 1.9K
ട്രാൻസ്പരന്റും ആയ നൂൽ പുറത്ത് വന്നു. സിൽക്ക് എന്നതിനേക്കാൾ ഉപരി spider web പോലെ ആണ് തോന്നിയത്. നീതു ആ നൂൽ ഏകദേശം ഒരു മീറ്റർ ഓളം നീളത്തിൽ വളർത്തി. പിന്നെ അവിടെ ഉണ്ടായിരുന്ന ഒരു മരത്തിന്റെ അടുത്തേക്ക് നടന്നു. പിന്നെ അവളുടെ സിൽക്ക് കയ്യിൽ പിടിച്ചിട്ട് ആ മരത്തിന്റെ നേരെ വീശി. അടുത്ത നിമിഷം ആ മരം നല്ല മൂർച്ച ഉള്ള കത്തി കൊണ്ട് വാഴ വെട്ടി ഇട്ടത് പോലെ നിലം പൊത്തി. " സിദ്ധു കാണുന്ന പോലെ അല്ലടാ ഇതിന് നല്ല മൂർച്ചയാ "  നീതു നല്ല ചിരിയോടെ ആണ് അത് പറഞ്ഞത്. " ശ്രീ സോറി, ഞാൻ നേരത്തെ പറഞ്ഞത് പിൻവലിച്ചു. നീ നേരത്തെ ശരിക്കും ഒരു ട്രാഷ് ആയിരുന്നു. ഇപ്പൊ യൂസ്ഫുൾ ആ. എതിരാളിയുടെ പവറു hp യും അറിഞ്ഞാൽ നമുക്ക് ഇവിടെ ജീവിക്കാൻ ഉള്ള അവസരം കൂടും " നീതു ഒരു ചിരിയോടെ ശ്രീയോട് പറഞ്ഞു. ശ്രീ അത് കേട്ട് ചിരിച്ചു എങ്കിലും ഇപ്പോഴും അവൾക്ക് നീതുവിനെ പേടിയാണ്. അത് ശ്രീയുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.
നിലത്ത് എന്തോ അനങ്ങുന്ന പോലെ തോന്നിയാണ് ഞാൻ താഴേക്ക് നോക്കിയത്. പെരുമ്പാമ്പിനെ പോലെ എന്തോ എന്നെ ചുറ്റി വരിഞ്ഞു മുറുക്കി. നീതു അത് കണ്ട് പൊട്ടിരിക്കുകയാണ്. " എനിക്ക് എന്റെ സിൽക്ക് നെ ഇത്രയും ദൂരത്തിൽ കൺട്രോൾ ചെയ്യടാ " അവൾ ആവേശത്തിൽ വിളിച്ചു പറഞ്ഞു. അപ്പൊ എന്നെ വരിഞ്ഞു മുറുക്കി ഇരിക്കുന്നത് അവളുടെ സിൽക്കാണ്, അവളുടെ കാലിൽ നിന്ന് സിൽക്ക് പ്രൊഡ്യൂസ്

💬 Comments

View all comments