0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 502
സ്കാൻ ചെയ്. ടീം മാസ്റ്റർക്ക് മാത്രമേ അത് ചെയ്യാൻ പറ്റൂ. ഞാൻ ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല " എന്റെ ഫോൺ എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു.  ഞാൻ അത് അവളുടെ കയ്യിൽ നിന്ന് വാങ്ങി. പിന്നെ അവന്റെ ശരീരം എവിടെ എന്ന് നോക്കി. അവിടെ കിടന്നിരുന്ന ആ ബോഡി കാണ്ടു ഞാൻ ഒന്നൂടെ ഞെട്ടി. അവന്റെ രൂപം വല്ലാതെ മാറിയിരുന്നു. ഏതോ മൃഗം കടിച്ചെടുത്ത പോലെ അവന്റെ കഴുത്തിൽ ഒരു വലിയ മുറിവ് ഉണ്ടായിരുന്നു. ഒപ്പം ആ ദേഹത്തു ഒരു തരി പോലും ചോര ബാക്കിയില്ല. ചോര മുഴുവൻ ആരോ സക്ക് ചെയ്ത് എടുത്ത പോലെ ആ ശരീരം വിളറി വെളുത്തിരുന്നു.
" ഇവന് ഇത് എന്താ പറ്റിയെ?? " ഞാൻ നീതുവിനോട് ചോദിച്ചു. അത് കേട്ട് അവൾ അമ്പരപോടെ എന്നെ നോക്കി. " നിനക്ക് ഒന്നും ഓർമ്മ ഇല്ലാ?? " അവൾ ചോദിച്ചു. " എന്താ ?? " അവളുടെ ചോദ്യം മനസ്സിലാവാതെ  ഞാൻ അവളോഡ് ചോദിച്ച. " നീ അവന്റെ ഹൃദയം പറിച്ചെടുത്തു, അത് കഴിഞ്ഞതോടെ നിന്റെ മുഖം ഒക്കെ മാറി കണ്ണ് ഒക്കെ ചുവന്നു, വായിൽ നിന്ന് പല്ല് ഒക്കെ പുറത്ത് വന്നു. നീ വല്ലാത്ത ഒരു ആവേശതിൽ ഓടി വന്ന് അവന്റെ കഴുത്ത് കടിച്ചു മുറിച് ചോര ഊറ്റി കുടിച്ചു. ഒരു വാംപയറിനെ പോലെ. ചോര കുടിച് കഴിഞ്ഞു നിന്റെ ബോധം മറഞ്ഞു  ഇത് ഒന്നും നീ ഓർക്കുന്നില്ല?? "  അവൾ എന്നെ നോക്കി അത് ചോദിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ഞാൻ അവന്റെ ചോര കുടിച്ചു എന്നോ?? വാട്ട് the hell?? " ha അത് വിട് നീ ഇപ്പൊ അവന്റെ കോഡ് സ്കാൻ ചെയ്യാൻ നോക്ക്. " അവൾ അത് പറഞ്ഞ് എന്റെ തോളിൽ തട്ടി. ഞാൻ അവന്റെ അടുത്ത് ചെന്നു. അവന്റെ നെഞ്ചിലെ tatto വിന്റെ ഷേപ്പ് മാറിഇരിക്കുന്നു. ഞാൻ എന്റെ പ്രൊഫൈൽ ഓപ്പൺ ചെയ്തു. എന്റെ പ്രൊഫൈൽന് ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. Name : Sidharth Radhav Card Value : Spade Ace (♠️ A ) HP : 110/110 MP : 150/150 Power : Body Remold, Unending Thirst Bonding Master, Slave : Neethu Sreeram Lifespan : 19

💬 Comments

View all comments