0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 525
കണക്ട്ട് ചെയ്യുന്നത്. ഏറ്റവും സ്ട്രേഞ്ച് ആയിട്ടുള്ള കാര്യം, വിക്‌ടിം ന്റെ ബോഡിയിൽ നിന്ന് അൺഐഡന്റിറ്റിഫൈ ആയിട്ടുള്ള ഒരു കെമിക്കൽ കൂടി കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാൾ ഉപരി, സംഹൗ അവർ വിക്‌ടിം ന്റെ dna തന്നെ മാറ്റി ഇരിക്കുന്നു. " അവർ അത് പറഞ്ഞപ്പോ വിദ്യ ശരിക്കും ഞെട്ടി. " ഒരാളുടെ dna ചേഞ്ച് ചെയ്യുക അത് പോസിബിൾ ആണോ?? ഈ കേസ് ഇത് എങ്ങോട്ടാ പോണേ?? " വിദ്യയുടെ ചോദ്യതിന് അവർക്ക് രണ്ടുപേർക്കും മറുപടി ഇല്ലായിരുന്നു. അല്പസമയം കൂടി ഓട്ടോപ്‌സി റിപ്പോട്ട് ഡിസ്കസ് ചെയ്തിട്ട് അവർ തങ്ങളുടെ ക്യാബിനിലേക്ക് പോയി. " മോനു, നീ ഇവിടെയാ, നീ സേഫ് ആണോ?? ഞാൻ എന്തായാലും നിന്നെ കണ്ട് പിടിക്കും " അവൾ മനസ്സിൽ പറഞ്ഞിട്ട് കസേരയിലേക്ക് ചാരി ഇരുന്നു. പോക്കറ്റിൽ നിന്ന് കർചീഫ് എടുത്തവൾ നെറ്റി തുടച്ചു. അന്നേരം ആണ് പോക്കറ്റിൽ നിന്ന് ഒരു കടലാസ് താഴെ വീണത് അവൾ കണ്ടത്. അവൾ കുനിഞ് അത് എടുത്തു. ' മോനുവിനെ കുറിച്ച് അറിയണം എങ്കിൽ, നാളെ രാവിലെ ആറു മണിക്ക് വാക്ക് വേ യിലെ പോണ്ട് ഏരിയയിൽ ഉള്ള നാലാം നമ്പർ കസേരയിൽ വന്നിരിക്കുക. ഒറ്റക്ക് ആയിരിക്കണം വരേണ്ടത്. പ്രൊഫ്‌ ' ഇതാണ് ആ കുറിപ്പിൽ ഉണ്ടായിരുന്നത്. വിദ്യ ഒന്ന് അമ്പരന്നു. വർഷം ഇരുപത് ആയിരുന്നെങ്കിലും ആ കയ്യക്ഷരം അവൾ തിരിച്ചറിഞ്ഞു, പ്രൊഫസർ. അപ്പൊ രാവിലെ കണ്ടത് അദ്ദേഹത്തെ തന്നെആയിരുന്നു. ടീമിൽ ഉള്ളവരോഡ് ഇത് പറയണോ എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു. പിന്നെ വേണ്ടന്ന് വെച്ചു. കാരണം മോനുവിനെ കണ്ടു പിടിക്കാൻ എന്ത് റിസ്ക് എടുക്കാനും അവൾ തയ്യാറായിരുന്നു.
അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ പറ്റിയില്ല. രാവിലെ തന്നെ റെഡിയായി വാക്ക് വേയിൽ എത്തി. ഒരു ട്രാക്ക് സൂട്ട് ആയിരുന്നു അവളുടെ വേഷം, ജോഗിങ്ന് വന്ന ഒരാൾ അല്ലാതെ വേറെ ഒന്നും പറയില്ല. അവൾ നോട്ടിൽ ഉണ്ടായിരുന്ന പോലെ പോണ്ട് ഏരിയയിൽ ഉള്ള നാലാം നമ്പർ കസേരയിൽ ഇരുന്നു. അവൾ നേരത്തെ ആയിരുന്നു, കൃത്യം ആറുമണി ആയപ്പോൾ ഒരാൾ വന്ന്

💬 Comments

View all comments