0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 527
അദ്ദേഹം പാതിയിൽ നിർത്തി. വിദ്യയിൽ ഉടലെടുത്ത പ്രതീക്ഷയുടെ കിരണം അപ്പൊ തന്നെ കെട്ടു. " വിദ്യ, നീ ഗാങ് 13 എന്ന് കേട്ടിട്ടുണ്ടോ??, ഇന്ന് ഈ ലോകം മുഴുവൻ ഭരിക്കുന്നത് ഗവണ്മെന്റോ പോളിക്ടീഷ്യൻസൊ അല്ല, പകരം തേർടീൻ എന്ന് അറിയപ്പെടുന്ന ഒരുകൂട്ടം ആളുകൾ ആണെന്ന് പറഞ്ഞാൽ നിനക്ക് വിശ്വസിക്കാൻ പറ്റുമോ?? " പ്രൊഫസറിന്റെ ചോദ്യതിന്റെ അർഥം മനസിലാവാതെ വിദ്യ നോക്കി.
" അതേ അവർ ആണ് അന്ന്, ഞാൻ മരിച്ചു എന്ന് ലോകത്തെ വിശ്വസിപ്പിച്ച് എന്നെ തട്ടിക്കൊണ്ടു പോയത്, രാഘവിനെ കൊന്നത്, ഇന്ന് മോനു അടക്കം ഉള്ള ആളുകളുടെ കിഡ്നാപ്പിന്റെ പിന്നിലും അവർ തന്നെയാണ്. " " ഗാങ് 13??? ആരാണവർ?? എന്തിനാ ഇതൊക്കെ ചെയ്യുന്നെ?? " വിദ്യ. " ഗാങ് 13. ഒരു നൂറ്റാണ്ട് കാലം മുമ്പ്, തങ്ങളുടെ കണ്ടുപിടുത്തങ്ങൾ മിസ്സ്‌ യൂസ് ചെയ്‌നിന്നത് കണ്ട് 13 സയന്റിസ്റ്റ് കൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ഗാങ് 13. തങ്ങളുടെ കണ്ടുപിടുത്തങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാതെ, അർഹത ഉണ്ടെന്ന് അവർക്ക് തോന്നിയ അവരുടെ സ്റ്റുഡന്റ്സിനും മറ്റും മാത്രം കാണിച്ചു, ആ കണ്ട് പിടുത്തങ്ങൾ കൈ മാറി. അതിബുദ്ധിമാൻ മാർ ആയ പുതിയ ആളുകളെ കണ്ട് പിടിച് 13ൽ ചേർത്തു, തങ്ങളുടെ അറിവും കണ്ടുപിടുത്തങ്ങളും അവർക്ക് കൈ മാറി. പതിയെ പുറംലോകം അറിയാതെ ഇരുട്ടിന്റെ ഉള്ളിൽ 13 വളർന്നു. അന്ന് 13  പേര് മാത്രം ഉണ്ടായിരുന്ന ആ സംഘടന ഇന്ന് ലോകം മുഴുവൻ പടർന്നു പന്തലിച്ചിരിക്കുന്നു. Sifi സിനിമകളിൽ പോലും കണ്ട് പരിചയം ഇല്ലാത്ത തരം ടെക്നോളജികൾ അവരുടെ കൈവശം ഉണ്ട്. നമ്മൾ ആദ്യമായി ചന്ദ്രനിൽ കാലു കുത്തുന്നതിന് എത്രയോ കാലം മുമ്പ് അവർ ചന്ദ്രനിൽ റീസർസ് ഫസിലിറ്റിസ് തുടങ്ങിഎന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?? ഇന്ന് ലോകം അവർ 13 ആയി പകുത്തിരിക്കുകയാണ്. A സെക്ട്, B സെക്ട് C സെക്ട് തുടങ്ങി M വരെ നീളുന്ന 13 സെക്ട്കൾ. ആ ഓരോ സെക്റ്റും 13 ലീഡർസ് അവരുടെ കീഴെ അനേകായിരം ആളുകൾ. അതാണ് ഇന്ന് ഗാങ് 13. ഇന്ത്യ

💬 Comments

View all comments