Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
മുഴുവൻ ഒരു തരി പോലും ബാക്കി ആവാതെ ഇല്ലാതെ ആയി. ഞാനും നീതുവും പരസ്പരം ഒന്ന് നോക്കി. പിന്നെ ഞങ്ങൾ ആ പെണ്ണിന്റെ അടുത്തേക്ക് നടന്നു. ഞങ്ങൾ വരുന്ന കണ്ട് അവൾ പേടിച്ചിട്ടുണ്ട്.
" നിന്റെ പേര് എന്താ?? " ഞാൻ അവളോട് ചോദിച്ചു.
" ശ്രീ..... ശ്രീദേവി " അവൾ വിറക്കുന്ന ശബ്ദതിൽ പറഞ്ഞു.
" നിന്റെ പവർ എന്താ?? " നീതു ചോദിച്ചു.
" Good Eye " അവൾ പറഞ്ഞു.
" എന്ന് വെച്ചാ?? " ഞാൻ ആകാംഷയോടെ ചോദിച്ചു.
" എനിക്ക് ഞാൻ നോക്കുന്ന ആളുകളുടെ പേര് അറിയാൻ പറ്റും " അവൾ മറുപടി തന്നു.
" so appraisal skill, നിനക്ക് പ്രൊഫൈൽ ഫുൾ കാണാൻ പറ്റുമോ?? പവർ എന്താണ് mp ഉം hp ഉം എത്ര ബാക്കി ഉണ്ട്, എന്നൊക്കെ?? " ഞാൻ ഇത്തിരി ആവേശത്തോടെ ചോദിച്ചു.
" ഇല്ല പേര് മാത്രമേ കാണാൻ പറ്റൂ " തല ഒരല്പം താഴ്ത്തി അവൾ മറുപടി തന്നു.
" useless " നീതു അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു പേരും നീതുവിനെ നോക്കി.
" ഒരാളുടെ പേര് മാത്രം അറിയാൻ പറ്റുക, അത് കൊണ്ട് എന്താ ഗുണം, യൂസ് ലെസ്സ് പവർ. ഇവളെ കൊന്നേക്കാം " നീതു എന്നോട് അത് പറഞ്ഞപ്പോൾ പേടിച്ചു ശ്രീ ഒരു സ്റ്റെപ് പുറകിലേക്ക് പോയി.
" നീതു " ഞാൻ അവളെ വിളിച്ചു.
" എന്താ,?? സിദ്ധു നീ പ്രാക്ടിക്കൽ ആവ്. ഇവളെ കൊന്നാൽ മാത്രമേ നമുക്ക് ഇവളുടെ lifespan കിട്ടൂ. അല്ലേൽ ഇവളുമായി ബോണ്ട് ചെയ്യണം. ഓർത്തു നോക്ക് mr j പറഞ്ഞത്. ഒരു ടീമിൽ അഞ്ചു പേരെ പറ്റൂ, അതായത് നമ്മൾ കൂടാതെ ഇനി മൂന് പേർക്ക് കൂടിയേ ഒഴിവ് ഉള്ളു. ആ മൂന് പേര് എന്തേലും ഉപകാരം ഉള്ള ആരെങ്കിലും ആയാൽ മാത്രമേ നമ്മുടെ നമുക്ക് സർവൈവ് ചെയ്യാൻ പറ്റു. ഇതേപോലെ യൂസ് ലെസ് ആയ ഒരു പവർ കിട്ടിയിട്ട് ഒരു കാര്യവും ഇല്ല. നമ്മൾ ഇപ്പൊ സിമ്പതി തോന്നി ഇവളെ വെറുതെ വിട്ടാലും വേറെ ആരെങ്കിലും ഇവളെ കൊല്ലും. എന്തിനാ അവർക്ക് കുറച്ചു ലൈഫ് സ്പാനും ഒരു കാർഡും വെറുതെ കൊടുക്കുന്നെ. " നീതു പറഞ്ഞതിലും കാര്യം ഉണ്ട് പക്ഷെ...
" നീതു,
💬 Comments
View all comments