Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
യിൽ വന്നു. അത്രയും നേരം വിദ്യ ഒന്നും സംസാരിച്ചില്ല. വിദ്യയെ പിക് ചെയ്ത അവിടെ തന്നെ ഇറക്കിയിട്ട് പ്രൊഫസർ പോയി. വിദ്യ അദ്ദേഹം കൊടുത്ത കാർഡിലെ അഡ്രസ്സിൽ നോക്കി കുറച്ച് നേരം അങ്ങനെ നിന്നു. പിന്നെ തിരികെ വീട്ടിലേക്ക് പോയി.
കേട്ടത് ഒന്നും സാമാന്യ ബുദ്ധിക്ക് വിശ്വസിക്കാൻ പറ്റിയ കാര്യങ്ങൾ അല്ല. പക്ഷെ കുറച്ച് നാളുകളായി തനിക് ചുറ്റും നടക്കുന്നത് കണ്ടിട്ട് അവൾക്ക് അതൊക്കെ വിശ്വസിക്കുക അല്ലാതെ വേറേ ഒരു വഴിയും ഇല്ലായിരുന്നു. അവൾ കുറേ നേരം ഷവറിന്റെ താഴെ നിന്നു. മനസ്സ് ഒന്ന് ശാന്തമായി എന്ന് തോന്നിയപ്പോൾ അവൾ പുറത്ത് ഇറങ്ങി. ഫോൺ നോക്കിയപ്പോൾ ഒരുപാട് മിസ്സ് കാൾസ് ഉണ്ടായിരുന്നു. മിക്കതും സൂരജും, ജന്നിയും ആണ്. സാധാരണ വിദ്യ ഓഫീസിൽ എത്തുന്ന സമയം കഴിഞ്ഞിരിക്കുന്നു. അവൾ ചിലത് ഒക്കെ ഉറപ്പിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പിന്നെ റൂമിൽ ചെന്ന് വിദ്യയുടേം രാഘവിന്റെയും ഫോട്ടോയുടെ പുറകിൽ വെച്ചിരുന്ന ആ താക്കോൽ എടുത്തു. പിന്നെ ബേസ് മെന്റ്ന്റെ അടുത്തേക്ക് നടന്നു. അവിടെ വേണ്ടാത്ത സാധനങ്ങൾ വെച്ചിരുന്ന ഒരു അലമാര ഉണ്ടായിരുന്നു. അതിന്റ സൈഡിൽ അമർത്തിയപ്പോൾ ആ അലമാര സൈഡിലേക്ക് തെന്നി മാറി. അവിടെ ഒരു വാതിൽ ഉണ്ടായിരുന്നു. വിദ്യ ആ കീ ഉപയോഗിച് ആ വാതിൽ തുറന്നു.
വർഷങ്ങൾക്ക് ശേഷം അവൾ ആ റൂമിന്റെ ഉള്ളിൽ കയറി. അവൾ ഒന്ന് കൈ കൊട്ടി അന്നേരം ആ റൂമിൽ ഉണ്ടായിരുന്ന ബൾബ്കൾ എല്ലാം തെളിഞ്ഞു. ആ മുറി തുറന്നിട്ട നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷെ മാറാലയും പൊടിയും
💬 Comments
View all comments