0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 1.9K
സ്കിൻഫിറ്റ്‌ ഡ്രസ്സ്‌ ധരിച്ചിരുന്ന ഒരാൾ. അകാരവടിവിൽ നിന്ന് ഒരു പെണ്ണ് ആണെന്ന് മനസ്സിലായി. അവൾ മുഖത്ത് ഒരു വെള്ള മാസ്ക് വെച്ചിരുന്നു, കണ്ണിനും മൂക്കിനും വായ്ക്കും ഒന്നും ദ്വാരം ഇല്ലാത്ത ഒരു പ്ലെയിൻ വൈറ്റ് മാസ്ക്. അവളുടെ മാസ്കിലും ദേഹത്തുമെല്ലാം ചോര പറ്റിഇരുന്നു. പെട്ടന്ന് അവിടെ ഉണ്ടായിരുന്നവർ ഗൺ എടുത്തു അവളുടെ നേരെ വെടിവെച്ചു. അന്നേരം അവൾ പുറകിൽ നിന്ന് രണ്ട് dagger റുകൾ കയ്യിൽ എടുത്തു, പിന്നേ അന്തരീക്ഷത്തിൽ പാറുന്ന ഒരു തൂവൽ പോലെ ഉയർന്നു ചാടി ബുള്ളറ്റ്കളിൽ നിന്ന് ഒഴിഞ്ഞു മാറി വെടിവെച്ചവരുടെ അടുത്ത് എത്തി. പിന്നെ ചന്നം പിന്നം dagger രുകൾ വീശി, തോക്ക് പിടിച്ചിരുന്ന കൈകൾ എല്ലാം തോക്കിന്റെ ഒപ്പം മുറിഞ്ഞു താഴേക്ക് വീണു, ഒപ്പം അവരുടെ ദേഹത്തു പലസ്ഥലങ്ങളിൽ നിന്നും ചോര ചീറ്റി. ഇതൊക്കെ കണ്ട് അവരുടെ ലീഡർ ഞെട്ടി. " Dagger Queen, അപ്പൊ... അവനും... " അയാൾ ഒരു വിറയലോടെ മന്ത്രിച്ചു. " എവരിവൺ ഓൺ യുവർ ഗാർഡ്‌സ്. എല്ലാരും കിട്ടാവുന്ന ഗൺസ് എടുക്ക്. വട്ടം കൂടി നിൽക്ക്, കണ്ണ് തെറ്റരുത്, ആരും ഇരുട്ട് വീണു കിടക്കുന്ന ഭാഗത്ത്‌ പോവരുത്, സൂക്ഷിച്ചു നിൽക്ക്  " അയാൾ അലറി. അന്നേരം ബാക്കി ഉള്ളവർ എല്ലാം ഗൺഒക്കെ എടുത്തു അയാളുടെ വട്ടം കൂടി. പെട്ടന്ന് കറണ്ട് പോയി. അഞ്ചു സെക്കൻഡ്, അഞ്ചേ അഞ്ചു സെക്കന്റ്‌ കൊണ്ട് കണ്ട് തിരികെ വന്നു. അന്നേരം അവളുടെ അരികിൽ ഒരാൾ കൂടി ഉണ്ടായിരുന്നു,  ഒരു ബ്ലാക്ക് ഫുൾ കൊട്ട് ധരിച്ച ഒരാൾ. അവനും അവളെ

💬 Comments

View all comments