Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
and ഫുഡിങ് ഇത് രണ്ടുമാണ് എന്റെ പ്രധാന ഹോബി എന്നെ പറ്റി പറയാൻ ഇത്രേഉള്ളു " ഞങ്ങൾ മൂന് പേരും തമ്മിൽ ഉള്ള ഗ്യാപ്പ് ഒന്ന് കുറക്കാൻ ഞാൻ തുടങ്ങി വെച്ചു. ഞാൻ അത് ഒക്കെ പറഞ്ഞപ്പോൾ നീതു എന്നെ വല്ലാതെ നോക്കി.
" Dcp എന്ന് പറയുമ്പോൾ DCP വിദ്യ രാഘവ് IPS ആണോ നിന്റെ അമ്മ?? " നീതു ചോദിച്ചു
" അതേ മമ്മയേ അറിയോ?? " ഞാൻ അത് ചോദിച്ചപ്പോൾ നീതുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നൊ??
" അറിയോ എന്ന് ചോദിച്ച നേരിട്ട് അറിയില്ല. ഞാൻ നിന്റെ അമ്മയുടെ വലിയ ഫാൻ ആണ് " നീതു അത് പറഞ്ഞു ഒന്ന് ചിരിച്ചു, അതിന് ശേഷം തുടർന്നു.
" എന്നാ ഞാൻ എന്നെ പരിചയപ്പെടുത്താം, ഞാൻ നീതു ശ്രീരാം. ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ്, എന്റെ അച്ഛൻ ശ്രീറാം mbbs ഒരു ഡോക്ടർ ആണ്. ഞാനും അച്ഛനെ പോലെ ഒരു ഡോക്ടർ ആവണം എന്ന അച്ഛന്റെ ആഗ്രഹപ്രകാരം ആണ് ഞാൻ മെഡിക്കലിന് ചേർന്നത്. എന്റെ അമ്മ ബീന ശ്രീറാം ഒരു ബിസിനസ് വുമൺ ആണ്. ഒരു പെങ്ങൾ ഉണ്ട്, ഗീതു ശ്രീറാം, മോഡലിങ് ചെയ്യുന്നു. മ്യൂസിക് കേൾക്കാനും സിനിമ കാണാനും ഒക്കെ ഇഷ്ടം ആണ്. അല്ലാതെ പ്രതേകിച്ചു ഹോബി ഒന്നുമില്ല " നീതു പറഞ്ഞു നിർത്തി. ഞങ്ങൾ രണ്ടുപേരും ശ്രീയേ നോക്കി.
" ഞാൻ പറഞ്ഞല്ലോ എന്റെ പേര് ശ്രീദേവി, ഞാൻ ഒരു എഞ്ചിനീറിങ് സ്റ്റുഡന്റ് ആണ്. എന്റെ അച്ഛന്റെ പേര് ബിജു, ഒരു കൊച്ചു ഹോട്ടൽ നടത്തുകയാണ്, അമ്മ സുജാത, ഹൗസ്വൈഫ് ആണ്, ഒരു അനിയൻ ഉണ്ട് ശ്രീരാഗ് പത്തിൽ പഠിക്കുന്നു. ഞങ്ങൾ നാലു പേരും അടങ്ങുന്ന ഒരു കൊച്ചു കുടുംബം ആണ് എന്റെ, എനിക്ക് പ്രത്തേകിച് ഹോബി ഒന്നുമില്ല. കഴിഞ്ഞ ദിവസം ഞാൻ റൂമിൽ ഇരുന്നു ഫോൺ നോക്കുമ്പോൾ ഒരു മെയിൽ വന്നു അത് ഓപ്പൺ ചെയ്തു പിന്നെ ഞാൻ ഇവിടെയാ. എന്റെ അച്ഛനും അമ്മകും എന്നെ ഒരു ദിവസം കാണാതെ ഇരുന്നാ ചങ്ക് പിടയും. അവർ ഇപ്പൊ എന്ത് ചെയ്യുകയാവും. ഞാൻ ഇവിടെ കിടന്നു ചത്തു പോവുവോ, എനിക്ക് ഇനി അവരെ കാണാൻ.... കാണാൻ.... " അവൾ പറഞ്ഞു പൂർത്തി ആക്കാതെ തേങ്ങി. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരുനിമിഷം നിന്നു.
💬 Comments
View all comments