Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
നീതു ശ്രീയേ സമാധാനിപ്പിക്കാൻ എന്നോളം കെട്ടിപിടിച്ചു. ശ്രീ നീതുവിന്റെ തോളിൽ ചാരി കിടന്നു കരഞ്ഞു. കുറച്ചു നേരം കരഞ്ഞു കഴിഞ്ഞപ്പോൾ ശ്രീ ഏകദേശം ഒക്കെ ആയി. ഇത്തിരി മുമ്പ് അവളെ കൊല്ലാൻ നോക്കിയവൾ ആണ് ഇപ്പൊ അവളെ സമാധാനിപ്പിക്കുന്നത്.
" നീതു, ഞാൻ ഒരു കാര്യം ചോദിച്ച നീ സത്യം പറയുമോ?? " ഞാൻ നീതുവിനോട് ചോദിച്ചു
" നീ ചോദിക്കഡാ "
" സത്യത്തിൽ നീ ആരാ?? " ഞാൻ നീതുവിനോട് ചോദിച്ചപ്പോ ഇത്തിരി അമ്പരപ്പോടെ അവൾ എന്നെ നോക്കി.
" നീതു ശ്രീറാം, ഞാൻ പറഞ്ഞല്ലോ " അവൾ സംശയത്തിൽ എന്നെ നോക്കി കൊണ്ട് പറഞ്ഞു.
" നീതു ശ്രീറാം, a medical സ്റ്റുഡന്റസ്, my ass. Don't ബുൾഷിറ്റ് മീ. " ഞാൻ പൊട്ടിത്തെറിച്ചു. നീതുവും ശ്രീയും എന്താ കാര്യം എന്ന് മനസ്സിലാവാതെ എന്നെ നോക്കി.
" ഒരു നോർമൽ 20 വയസുകാരനെ ഇതേപോലെ ഒരു ഐലൻഡ് ൽ കൊണ്ട് വന്ന് ഇട്ടിട്ട്, ഇനി നിനക്ക് ജീവിക്കണം എങ്കിൽ മറ്റൊരാളെ കൊല്ലണം എന്ന് പറയുമ്പോ അയാൾ ഒന്നെങ്കി പാനിക് ആവും, പൊട്ടിതെറിക്കും അല്ലേൽ മെന്റലി ഷേക്ക് ആവും ശ്രീയേ പോലെ. പക്ഷെ നീതു നീ, Mr J ഇവിടെ ജീവിക്കണേൽ മാറ്റരാളെ കൊല്ലണം എന്ന് പറഞ്ഞപ്പോൾ ' it's kill or be killed. Interesting ' എന്ന് തിരിച്ചു പറയുകയാ ചെയ്തേ. അന്നേരം നീ നല്ല കാം ആയിരുന്നു.
പിന്നെ നിന്റെ ഹൈലി ബിൽഡ് ചെയ്ത ബോഡി, ശരീരത്തിൽ അവിടെ ഇവിടെ ഉള്ള ഉണങ്ങിയ മുറിവിന്റെ തഴമ്പുകൾ. നേരത്തെ അവനെ വീഴ്ത്തിയ മൂവ് അത് ജൂടോ അല്ലായിരുന്നോ??
മോർ importantly ഒരു നിമിഷത്തെ പോലും ഹെസറ്റേഷൻ ഇല്ലാതെ ആണ് നീ ശ്രീയുടെ നേരെ പാഞ്ഞത്. ഞാൻ നിന്നെ തടയാൻ ഒരു നിമിഷം വൈകി ഇരുന്നേൽ ശ്രീയുടെ കഴുത്ത് കട്ട് ചെയ്തേനെ. നീ ആ dagger വീശിയ രീതി, അളന്നു കുറിച്ച പോലെ ശ്രീയുടെ കഴുത്ത് ലക്ഷ്യമാക്കി, കഴുത്ത് അറുക്കാൻ പാകത്തിന് ഉള്ള ഫോഴ്സിൽ. ആ സമയം നിന്റെ കൈ ഒന്ന് വിറക്കുകയോ മുഖഭാവം ഒരല്പം പോലും മാറുകയോ ചെയ്തില്ല.
ദാറ്റ് മീൻസ്, ഇത് ആദ്യമായല്ല നീ ഒരാളെ കൊല്ലാൻ നോക്കുന്നത്. ഇതിന് മുമ്പും നീ ആരെയോ അല്ലേൽ ആരെ ഒക്കെയോ കൊന്നിട്ടുണ്ട്.
സൊ tell me
💬 Comments
View all comments