Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]
മറഞ്ഞിരുന്നു. അന്നേരം കാടിന്റെ മറയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്ത് വന്നു, അവനും ഐലൻഡ് ൽ ഉള്ള എല്ലാരേം പോലെ ഇരുപത് വയസ്സ് ആണ് പ്രായം എങ്കിലും പ്രായത്തിൽ കവിഞ്ഞ ശരീരവളർച്ച അവന് ഉണ്ടായിരുന്നു. കറുത്ത, നല്ല ഉറച്ച കാരിരിമ്പിന്റെ ദൃഡത ഉള്ള അവന്റെ ശരീരവും, കറുത്ത് ചുരുണ്ട അവന്റെ മുടി ഇഴകളും അവൻ ഒരു ആഫ്രിക്കൻ വംശജൻ ആണെന്ന് എടുത്തു പറഞ്ഞു. അവന്റെ സൈസ്ന് ചേരാത്ത ഒരു കുട്ടി നിക്കർ ആയിരുന്നു അവന്റെ വേഷം, അവന്റെ വലത്തേ തോളിൽ, ക്ലാവർ J ടാറ്റൂ തിളങ്ങുന്നുണ്ടായിരുന്നു.
അവൻ കയ്യിൽ ഒരു കൊച്ചു കത്തിയും പിടിച്ചു കൊണ്ട്, നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ സ്റ്റോൺ ബോംബ് ട്രാപ്പിൽ പെട്ടു പോയ കാട്ടുപോത്തിന്റെ അടുത്തേക്ക് നടന്നു. സ്റ്റോൺ ബോംബർ അതാണ് അവന്റെ സൂപ്പർ പവർ, ഒരു ചെറിയ ടച് കൊണ്ട് അവന് കല്ലുകളെ അവന്റെ ഇഷ്ടനുസരണം ടൈം ബോംബ്, മൈൻ, സ്‌മോക്ക് ബോംബ്, ഗ്രനൈഡ് മുതലായ ബോബ് കൾ ആക്കി മാറ്റാം. ആ തീ പതിയെ കെട്ട് അടങ്ങി, അപ്പോഴാണ് തീയിൽ പെട്ടുപോയ പോത്തിനെ അവൻ കാണുന്നത്. അവന്റെ ചുണ്ടിൽ ഉണ്ടായിരുന്ന ചിരി മാഞ്ഞു. അവന്റെ മുഖം ഒന്നൂടെ ഇരുണ്ടു. മുഖത്ത് ഒരു ചെറിയ മുറിവ് ഉണ്ടായി എന്നല്ലാതെ വേറെ കുഴപ്പങ്ങൾ ഒന്നും ആ കാട്ടുപോത്തിന് സംഭവിച്ചിട്ടില്ല. അതിന്റ തൊലിയിൽ മുഴുവൻ മെറ്റൽ കൊണ്ട് ഉണ്ടാക്കിയ പോലെ ഒരു ആവരണം ഉണ്ടായിരുന്നു.
അവനെ കണ്ട് കാട്ടുപോത്ത് ദേഷ്യത്തിൽ കൊമ്പ് കുലുക്കി അവന്റെ നേരെ പാഞ്ഞടുത്തു. അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ
💬 Comments
View all comments