0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 547

ന്റെ യൂണിഫോം ആ ചില്ലുപെട്ടിയിൽ നിന്ന് പുറത്ത് എടുത്തു.

ഇട്ടിരുന്ന ഡ്രസ്സ്‌ ഒക്കെ അഴിച് അവൾ ആ യൂണിഫോം എടുത്തിട്ടു. അത് air പ്രെഷർ  അട്ജെസ്റ് ചെയ്തു സ്കിൻഫിറ്റ് ആവുന്ന ടൈപ്പ് ഡ്രസ്സ്‌ ആയത് കൊണ്ട് യൂണിഫോം ഇപ്പോഴും ഫിറ്റ്‌ ആണ്. ഒറ്റ നോട്ടത്തിൽ സാധാരണ തുണി പോലെ തോന്നുമെങ്കിലും ആ യൂണിഫോം ബുള്ളറ്റ് പ്രൂഫ് ഫയര് രസിസ്റ്റൻസ് ഒക്കെ ഉള്ളതാണ്. വിദ്യ അരയിൽ evil ട്വിൻസ് അതായത് അവളുടെ ട്വിൻ daggerസ് തിരുകി. ഷോക്ക് ഷൂട്ടർ, നാരോ കേബിൾ, പൊയ്‌സൺ നീഡിൽ തുടങ്ങിയ assassin gadgetസും അവൾ സ്റ്റോർ ചെയ്തു. പിന്ന യൂണിഫോമിന്റെ പുറത്ത് ഒരു ഹുഡ്ഡി കൂടി എടുത്തു ധരിച്ചു. ഇപ്പൊ അവളെ കണ്ടാൽ ലെഗ്ഗിൻസും ഹുഡ്ഡിയും ഇട്ട ഒരു നോർമൽ ലേഡി അത്രമാത്രമേ പറയു.

വിദ്യ പ്രൊഫസർ കൊടുത്ത അഡ്രസും എടുത്തു വീട് പൂട്ടി പുറത്ത് ഇറങ്ങി. അവളുടെ വണ്ടി എടുക്കാതെ ബസ് പിടിച്ചാണ് അവൾ പോയത്. അവൾ ബസ്സിൽ നിന്ന് ഇറങ്ങി, ഒരു കോഫിഹൗസിന്റെ അഡ്രെസ്സ് ആയിരുന്നു അത്. അവൾ അതിന്റ ഉള്ളിൽ ചെന്നിട്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു. രാവിലെ ആയത് കൊണ്ട് ആവും അതികം തിരക്ക് ഉണ്ടായിരുന്നില്ല. ആകെ മൂനോ നാലോ കാസ്റ്റമർസ് മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു നാല്പത് അമ്പത് വയസ്സ് പ്രായം വരുന്ന ആജനാബാഹു ആയ ഒരാൾ ആയിരുന്നു ക്യാഷെർ ആയി ഇരിക്കുന്നത്. ക്ലീൻ ക്ഷേവും ചെമ്പൻ മുടിയും തൂവെള്ള നിറവും പൂച്ച കണ്ണും ഒക്കെ ഉള്ള അയാൾ ഒരു ഫോറിൻ മാൻ ആണെന്ന് വിദ്യക്ക് മനസ്സിലായി. അവിടെ കസ്റ്റമർസ്ന് സർവ് ചെയ്തു കൊണ്ട് നിന്നിരുന്ന വൈറ്റ് ഗൗൺന്റെ പുറമെ ബ്ലാക്ക് ഏപ്രിൻ ധരിച്ച ബ്രൗണിഷ് റെഡ് മുടിയുള്ള ആ പെൺകുട്ടികളും മലയാളികൾ ആയിരുന്നില്ല എന്ന് അവൾ തിരിച്ചറിഞ്ഞു. പ്രൊഫസർ എന്തിനാണ് അവളോട്‌ ഇവിടേക്ക് വരാൻ പറഞ്ഞത് എന്ന് മാത്രം വിദ്യക്ക് മനസ്സിലായില്ല. എങ്കിലും വിദ്യ ഒഴിഞ്ഞ കോണിലെ ഒരു കസേരയിൽ ഇരുന്നു. രണ്ടു പെൺകൊടികളിൽ ഒരാൾ അവളുടെ അടുത്ത് വന്ന് ഓഡർ എടുത്തു. വിദ്യ ഒരു കോഫി മാത്രം ആണ് ഓഡർ ചെയ്തത്. അതികം വൈകാതെ ഓർഡർ ചെയ്ത കോഫിയുമായി ആ പെണ്ണ് വന്നു. വിദ്യക്ക് ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അവൾ തിരികെ പോയി. അന്നേരം ആണ് കോഫിയുടെ കൂടെ കൊണ്ട്വന്ന ടിഷുപേപ്പറിൽ എന്തോ കുറിച്ചിരിക്കുന്നത് അവൾ കണ്ടത്.

'

💬 Comments

View all comments