Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]
parking area 3 kl**j**** ' ഇതാണ് അതിൽ ഉണ്ടായിരുന്നത്. വിദ്യ ആ പെൺകുട്ടിയെ ഒന്ന് നോക്കി. അവൾ ഒന്നും അറിയാത്ത പോലെ ചിരിച്ചു കാണിച്ചു. വിദ്യ വേഗം തന്നെ കോഫി കുടിച്ചിട്ട് ബില്ല് അടക്കാൻ ചെന്നു.
" this bill is on home മാം " അയാൾ അവളുടെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങാൻ കൂട്ടാക്കിയില്ല. വിദ്യ അവിടെ നിന്ന് പാർക്കിംഗ് ഏരിയ യിലേക്ക് നടന്നു. അവിടെ അവളെ കാത്ത് ഒരു audi കിടപ്പുണ്ടായിരുന്നു. അവൾ അതിൽ കയറി, ആ കാറിന്റെ ഉള്ളിൽ കോട്ട് സൂട്ട് ധരിച് ഒരു ബിസ്നസ് മാന്റെ ഗെറ്റ്അപ്പിൽ ഇരുന്നിരുന്ന പ്രൊഫസരെ അവൾ ഒന്ന് നോക്കി. വിദ്യ കയറിയതും പ്രൊഫസർ വണ്ടി സ്റ്റാർട്ട് ചെയതു.
" നമ്മൾ ഇത് എങ്ങോട്ടാ പോവുന്നെ?? " വിദ്യ ചോദിച്ചു.
" 13 ന്റെ സീക്രെട് ബേസിലേക്ക് " പ്രോഫസർ അത് പറഞ്ഞപ്പോൾ അവൾ അയാളെ ഒന്ന് നോക്കി. ഒരു നിമിഷതെ ബ്രേക്ക്‌ന് ശേഷം പ്രോഫേസർ തുടർന്നു.
" 13 headquarters ലേക്ക് ആണ് നമ്മൾ ഇപ്പൊ പോവുന്നത്, കൃത്യമായി പറഞ്ഞാൽ സെക്ട് c യുടെ ലീഡർ mr j ഒളിച്ചിരുന്ന് ഏഷ്യൻ ഭൂകണ്ടതിന്റെ ഒരു ഭാഗം മുഴുവൻ കൺട്രോൾ ചെയ്യുന്ന സ്ഥലതെക്കാണ് നമ്മൾ ഒളിച്ചു കടക്കാൻ ശ്രമിക്കുന്നത്. സോ ബീ കെയർഫുൾ. കുറഞ്ഞത് ഒരു ആയിരം ഗാർഡ്‌സ് എങ്കിലും അവിടെ ഉണ്ടാവും. " പ്രൊഫസർ ഗൗരവത്തിൽ പറഞ്ഞു. വിദ്യക്കും കാര്യതിന്റെ സീരിയസ്നസ് മനസ്സിലായി.
' Headquarters എന്ന് പറയുമ്പോൾ ഒരു മിലിറ്ററി ബേസ് ആവും അല്ലേൽ ഒരു പ്രൈവറ്റ് ഐലൻഡ്, മീഡിയയുടേം ആളുകളുടേം കണ്ണിൽ പെടാതെ ഒളിക്കണ്ടേ, അപ്പൊ ചിലപ്പോൾ വല്ല ഫോറസ്ററ് ഏരിയയിലും ആവും, ഇവിടെ നഗര മദ്യത്തിൽ നിന്ന് അങ്ങനെ ഉള്ള ഒരു റിമോട്ട് ഏരിയയിൽ എത്താൻ ഇനിയും ഒത്തിരി സമയം വേണ്ടി വരും ' വിദ്യ അങ്ങനെ ഓരോന്ന് ആലോചിച്ചങ്ങനെ ഇരിക്കുകയായിരുന്നു.
" വിദ്യ സ്ഥലം എത്തി ഇറങ്ങ് " പ്രൊഫസർ പറഞ്ഞപ്പോ അവൾ മനസ്സിലാവാതെ പുള്ളിയെ നോക്കി നിന്നു. കാരണം അവൾ വണ്ടിയിൽ കയറിയിട്ട് ഇപ്പൊ അഞ്ചു മിനിറ്റ് പോലും ആയിട്ടില്ല. അവർ ഇപ്പോഴും സിറ്റി സെന്ററിൽ തന്നെയാണ്. വിദ്യ അമ്പരപ്പോടെ വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കി. ആ സ്ഥലം അവൾക്ക് സുപരിചിതമായ ഒന്ന് തന്നെയാണ്. സിറ്റിമാളിന്റെ underground parking
💬 Comments
View all comments