Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]
ലൊക്കേഷൻ master ഡേ ഫോണിലേക്ക് സെന്റ് ചെയ്തിട്ടുണ്ട്. ഹാപ്പി hunting മാസ്റ്റർ. " ഫ്രൈഡേ പറഞ്ഞു
" നിനക്ക് അപ്പൊ 500 റേഡിയസിൽ നടക്കുന്നത് എല്ലാം മോണിറ്റർ ചെയ്യാൻ പറ്റുമോ?? "ഞാൻ ചോദിച്ചു.
" yes മാസ്റ്റർ, എനിമിസ് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ നമുക്ക് അറിയാം " ഞാൻ ചോദിച്ചതിന്റെ അർഥം മനസ്സിലായിട്ട് എന്നോണം ഫ്രൈഡേ പറഞ്ഞു.
" ഫ്രൈഡേ, ശ്രീക്ക് ഷൂട്ടിങ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്ക് " നീതു ഫ്രൈഡേയോട് പറഞ്ഞു.
" yes മാം " ഫ്രൈഡേ മറുപടി പറഞ്ഞതും ആ റൂമിലെ ശൂന്യമായി കിടന്നിരുന്ന ഭാഗത്ത് മൂന്നാല് bullseye ബോർഡ് കളും ആൾ രൂപങ്ങളും പ്രത്യക്ഷപ്പെട്ടു.
" what... The.... Fuck?? " നീതുവും ഞാനും ഒരേ സമയം ചോദിച്ചു. ശ്രീയും അത്ഭുതപ്പെട്ടു നിൽക്കുകയാണ്.
" വെറുച്വൽ സിമുലെഷൻ ട്രെനിങ്ങ് " ഫ്രൈഡേ മറുപടി തന്നു.
" കൂൾ " നീതു വേഗം ശ്രീയേയും വിളിച്ചോണ്ട് ഓടി. അവൾ ശ്രീക്ക് ഗൺ ന്റെ ബേസിക്സ് പറഞ്ഞു കൊടുത്തു. അവർ പ്രാക്ടീസ് ചെയ്യുന്ന കണ്ട് ഞാൻ അങ്ങനെ അവിടെ ഇരുന്നു. കുറേ നേരം കഴിഞ്ഞ പ്പോൾ ശ്രീ പ്രാക്ടീസ് നിർത്തി എന്റെ അടുത്തേക്ക് വന്നു. നീതു ആ സമയം അവളുടെ കത്തി എറിഞ്ഞു പ്രാക്ടീസ് ചെയുകയായിരുന്നു. ശ്രീ മടിച്ചു മടിച് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ നിന്നു.
" എന്താ?? " ഞാൻ ചോദിച്ചു
" അത്... ഗൺൽ ഇൻജെക്റ്റ് ചെയ്ത് എന്റെ മാന തീർന്നു... അപ്പൊ... " നാണിച്ചു നാണിച്ചവൾ അത് പറഞ്ഞത് കണ്ടപ്പോ എന്റെ മനസ്സിൽ ഒരു കുളിർ വന്നു വീണു. So ക്യൂട്ട്. ഞാൻ എഴുന്നേറ് അവളുടെ അടുത്തേക്ക് ചെന്നു. നാണവും പേടിയും കലർന്ന ഭാവത്തിൽ അവൾ കണ്ണുകൾ അടച്ചു നിൽക്കുകയാണ് ഞാൻ എന്റെ മുഖം അവളുടെ നേരെ നീട്ടി, അന്നേരം ഒരു കത്തുന്ന നോട്ടം എന്നിൽ പതിച്ചത് പോലെ എനിക്ക് തോന്നി. ഞാൻ ആ ഭാഗത്തേക്ക് നോക്കിയപ്പോൾ നീതു ഞങ്ങളെ തന്നെ നോക്കി നിൽക്കുവാണ്.
💬 Comments
View all comments