0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 1.6K

" ഞാൻ എന്റെ കയ്യിൽ ഇരുന്ന ഗൺ അവൾക്ക് നേരെ നീട്ടി.

" അപ്പൊ സിദ്ധുവിനോ?? " അവൾ ഗൺ വാങ്ങാൻ മടിച്ചു കൊണ്ട് ചോദിച്ചു.

" എനിക്ക് ഈ dagger മതി, ഗൺ നേക്കാൾ എനിക്ക് കംഫർട്ടബിൾ ഇതാണ് " ഞാൻ പറഞ്ഞ പോൾ അവൾ തലയാട്ടി കൊണ്ട് ആ ഗൺ വാങ്ങിച്ചു. പിന്നെ രണ്ട് തോക്കും പൗച്ചിൽ ആക്കി അരയിൽ കെട്ടി.

" നീതു നിന്റെ വെപ്പൺ എന്താ?? " ഞാൻ അത് കഴിഞ്ഞു നീതുവിനോട് ചോദിച്ചു. അവൾ ഒന്നും പറയാതെ അവളുടെ ജാക്കറ്റ് ബട്ടൺ അഴിച്ചു തുറന്ന് കാണിച്ചു. അതിൽ വിരൽ വലിപ്പം മാത്രം ഉള്ള ഒരുപാട് കുഞ്ഞു കത്തികൾ ഉണ്ടായിരുന്നു. അവളുടെ വെപ്പൺ.

" ഇപ്പൊ ഷെൽട്ടറും വെപ്പണും ആയി, ഇനി നമുക്ക് വേണ്ടത് food ആണ് " നീതു എന്നോട് പറഞ്ഞൂ.

" ഇവിടെ കിച്ചണിൽ ഫുഡ്‌ കാണുമോ?? " ശ്രീ ചോദിച്ചു.

" no മാം, പാചകം ചെയ്യാൻ ഉള്ള എക്യുപ്മെൻറ്സ് മാത്രമേ  ഇവിടെ ഉള്ളു, ഇന്ഗ്രീഡിയൻസ് നിങ്ങൾ തന്നെ കണ്ടെത്തണം" ശ്രീയുടെ ചോദ്യതിന് മറുപടി കൊടുത്തത് ഫ്രൈഡേ ആണ്.

" വെയിറ്റ്... ഫ്രൈഡേ, അപ്പൊ ഞങ്ങൾക്കും നിന്നോട് ഇന്ററാക്ട് ചെയ്യാൻ പറ്റുമോ?? " നീതു സംശയത്തിൽ ചോദിച്ചു.

" yes മാം, master ഡേ പാർട്ടി മെമ്പർസ് ന്റെ എല്ലാം കമാന്റ്കളും ഞാൻ അനുസരിക്കും " ഫ്രൈഡേ മറുപടി നൽകി.

" ഫ്രൈഡേ, ഇന്ഗ്രീഡിയന്റ്സ് ഞങ്ങൾ കണ്ടെത്തണം എന്ന് പറഞ്ഞത് ഈ കാട്ടിൽ നിന്ന് പഴങ്ങളും മൃഗങ്ങളെയും

💬 Comments

View all comments