0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 1.6K

പിന്നെ രണ്ടാമത്തെ ആളുടെ പിൻകഴുത്തിൽ കൈ തണ്ടകൊണ്ട് വെട്ടി. അയാളും താഴേക്ക് വീണു. ഈസമയം ബാക്കി രണ്ടുപേരും തിരിച്ചു നോക്കി, വിദ്യയെ കണ്ട് അവർ ഞെട്ടി. പക്ഷെ അവർക്ക് റീയാക്ട് ചെയ്യാൻ സാധിക്കുന്നതിന് മുന്നേ തന്നെ വിദ്യ രണ്ടു പോയ്സൺ നീഡിലുകൾ അവരുടെ നേരെ എറിഞ്ഞിരുന്നു. അത് അവരുടെ കഴുത്തിൽ തറഞ്ഞു കയറി. അടുത്ത നിമിഷം തന്നെ അവർ രണ്ടുപേരും ശരീരം മുഴുവൻ നീല നിറം വന്നു നിറഞ്ഞു നിലത്ത് വീണു. ഇതൊക്കെ കണ്ട് പ്രൊഫസറിന്റെ കണ്ണ് തള്ളി. കാരണം ഇതൊക്കെ വെറും മൂന് സെക്കൻഡ് സമയത്തിന് ഉള്ളിൽ സംഭവിച്ചതാണ്. അസാമാന്യ മെയ്വഴക്കം ആണ് വിദ്യ കാഴ്ച വെച്ചത്.  20 വർഷം കഴിഞ്ഞും she is still on ഫയർ.

അ ബോഡികൾ എല്ലാം അവർ രണ്ടുപേരും ചേർന്ന് പെട്ടന്ന് ആരുടേം കണ്ണിൽ പെടാത്ത രീതിയിൽ ഇട്ടു. പിന്നീട് അവർ വീണ്ടും മുന്നോട്ട് നടന്നു. ഒരു വലിയ റൂമിൽ ആണ് അവർ എത്തിയത് അവിടെ കണ്ട കാഴ്ച വിദ്യയെ ഞെട്ടിച്ചു.

അ വലിയ റൂമിൽ അഞ്ഞൂറോളം എഗ്ഗ് ഷേപ് ലെ ഗ്ലാസ്‌ സിലണ്ടരുകൾ ഉണ്ടായിരുന്നു. അതിന്റ ഉള്ളിൽ എന്തോ ലിക്യുഡ് ഉണ്ട്. അ ലിക്യുഡിൽ മുങ്ങി ഒരു ബോഡികളും. അല്ല ബോഡിയല്ല അവർ ഒക്കെ ജീവൻ ഉണ്ട്, മുഖത്തും ദേഹത്തും ഒക്കെ എന്തോ കുഴൽ ഒക്കെ പിടിപ്പിച്ചു ബോധം കെട്ട് കിടക്കുകയാണ് അവർ. വിദ്യ പെട്ടന്ന് തന്നെ ഓടി മുന്നിൽ കണ്ട സിലണ്ടറിന്റെ അകത്തേക്ക് നോക്കി. ഈ കൂട്ടത്തിൽ ഒരെണ്ണത്തിൽ അവളുടെ മോനു ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

💬 Comments

View all comments