0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 553

" ആ കൂട്ടത്തിൽ ഏകദേശം 25 വയസ്സ് തോന്നിക്കുന്ന, അവരുടെ ലീഡർ എന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടി ബാക്കി ഉള്ളവരോട് പറഞ്ഞു. അവൾ അത് പറഞ്ഞതും ബാക്കി ഉള്ളവർ തന്നെ പിടിക്കുന്നത് വിദ്യ അറിഞ്ഞു.

അവരുടെ ബോധം മറയാറായി എങ്കിലും ആ ശബ്ദം... വിദ്യക്ക് ഏറെ പരിചിതം ആയിരുന്നു പെണ്ണിന്റെ ശബ്ദം.  അന്നേരം ഒരു മുഖം വിദ്യയുടെ മനസ്സിലാക്ക് വന്നു. അവൾ ആവരുതേ അത് എന്ന പ്രാർത്ഥനയോടെ വിദ്യ അടഞ്ഞു തുടങ്ങിയ തന്റെ കണ്ണുകൾ വലിച്ചു തുറന്ന് ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. പ്രൊഫസറിനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന അവളെ വിദ്യ കണ്ടു. അത് അവൾ തന്നെ ആയിരുന്നു. ജെന്നിഫർ ലോപ്പസ്, എന്ന ജെന്നി.

***

[ Curse Island ]

കടൽ തീരത്ത് നിന്ന് ഇത്തിരി ഉള്ളിലേക്ക് മാറി കാട്ടിലെ ഒരു പുല്ല് മൈധാനം, അവിടെ പുല്ലുമേയുകയാണ് ഒരുകൂട്ടം കാട്ടുപോത്തുകൾ. അതിൽ കൂട്ടം തെറ്റി ഒറ്റക്ക് നിന്നിരുന്ന ഒരു കാട്ടുപൊത്തിന്റെ മുന്നിലേക്ക് ഒരു ചെറിയ കല്ല് വന്നു വീണു. അന്നേരം ആ കാട്ടുപോത്ത് ഒന്ന് ഞെട്ടി പിന്നെ ആ കല്ലിനെ സൂക്ഷിച്ചു നോക്കി, പതിയെ തല താഴ്ത്തി അതിനെ ഒന്ന് മണത്തു.

' boooommmm!!!!'  അടുത്ത നിമിഷം ഒരു വലിയ ശബ്ദത്തോടെ ആ കല്ല് പൊട്ടിത്തെറിച്ചു. ആ കാട്ടുപോത്ത് നിന്ന ഇടം മുഴുവൻ തീ കൊണ്ട് മൂടി

' meee' കാട്ടുപോത്തിന്റെ ദൈന്യത നിറഞ്ഞ ശബ്ദം അവിടെ ആകെ മുഴങ്ങി കേട്ടു. തീ കണ്ട് ശബ്ദം കേട്ട് ഞെട്ടി നിന്നിരുന്ന ബാക്കി കാട്ടുപോത്തുകൾ എല്ലാം ഓടി മറഞ്ഞിരുന്നു. അന്നേരം കാടിന്റെ മറയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്ത് വന്നു, അവനും ഐലൻഡ് ൽ ഉള്ള എല്ലാരേം പോലെ ഇരുപത് വയസ്സ് ആണ് പ്രായം എങ്കിലും പ്രായത്തിൽ കവിഞ്ഞ ശരീരവളർച്ച അവന്‌ ഉണ്ടായിരുന്നു. കറുത്ത, നല്ല ഉറച്ച കാരിരിമ്പിന്റെ ദൃഡത ഉള്ള അവന്റെ ശരീരവും, കറുത്ത് ചുരുണ്ട അവന്റെ മുടി ഇഴകളും അവൻ ഒരു ആഫ്രിക്കൻ വംശജൻ ആണെന്ന് എടുത്തു പറഞ്ഞു. അവന്റെ സൈസ്ന് ചേരാത്ത ഒരു കുട്ടി നിക്കർ ആയിരുന്നു അവന്റെ വേഷം, അവന്റെ വലത്തേ തോളിൽ, ക്ലാവർ J ടാറ്റൂ തിളങ്ങുന്നുണ്ടായിരുന്നു.

അവൻ കയ്യിൽ ഒരു കൊച്ചു കത്തിയും പിടിച്ചു കൊണ്ട്, നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ സ്റ്റോൺ ബോംബ് ട്രാപ്പിൽ പെട്ടു പോയ കാട്ടുപോത്തിന്റെ അടുത്തേക്ക് നടന്നു. സ്റ്റോൺ

💬 Comments

View all comments