Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]
എല്ലാം അവർ രണ്ടുപേരും ചേർന്ന് പെട്ടന്ന് ആരുടേം കണ്ണിൽ പെടാത്ത രീതിയിൽ ഇട്ടു. പിന്നീട് അവർ വീണ്ടും മുന്നോട്ട് നടന്നു. ഒരു വലിയ റൂമിൽ ആണ് അവർ എത്തിയത് അവിടെ കണ്ട കാഴ്ച വിദ്യയെ ഞെട്ടിച്ചു.
അ വലിയ റൂമിൽ അഞ്ഞൂറോളം എഗ്ഗ് ഷേപ് ലെ ഗ്ലാസ് സിലണ്ടരുകൾ ഉണ്ടായിരുന്നു. അതിന്റ ഉള്ളിൽ എന്തോ ലിക്യുഡ് ഉണ്ട്. അ ലിക്യുഡിൽ മുങ്ങി ഒരു ബോഡികളും. അല്ല ബോഡിയല്ല അവർ ഒക്കെ ജീവൻ ഉണ്ട്, മുഖത്തും ദേഹത്തും ഒക്കെ എന്തോ കുഴൽ ഒക്കെ പിടിപ്പിച്ചു ബോധം കെട്ട് കിടക്കുകയാണ് അവർ. വിദ്യ പെട്ടന്ന് തന്നെ ഓടി മുന്നിൽ കണ്ട സിലണ്ടറിന്റെ അകത്തേക്ക് നോക്കി. ഈ കൂട്ടത്തിൽ ഒരെണ്ണത്തിൽ അവളുടെ മോനു ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. അവനെ കണ്ടുപിടിക്കാൻ അവൾ വെമ്പൽ കൊണ്ടു.
" വിദ്യ ക്യാച് " പെട്ടനാണ് പ്രൊഫസർ വിളിച്ചു പറഞ്ഞത്. അവൾ തിരിഞ്ഞു നോക്കി. പ്രൊഫസർ അവളുടെ നേരെ എന്തോ എറിഞ്ഞിട്ട് ആണ് അത് പറഞ്ഞത്. നാച്ചുറൽ reflex എന്നപോലെ അവൾ അത് പിടിച്ചു. ഒരു ചെറു നാരങ്ങ വലിപ്പം മാത്രം ഉള്ള ചുവന്ന ഒരു പന്ത്. തന്റെ കൈ വെള്ളയിൽ ഇരിക്കുന്ന പന്ത് എന്താണ് എന്ന് മനസ്സിലാവാതെ വിദ്യ പ്രൊഫസറിനെ നോക്കി.
" സോറി വിദ്യ. ഞങ്ങൾക്ക് നിന്നെ ഇവിടെ എത്തിക്കണമായിരുന്നു. We are extremely sorry " പ്രൊഫസർ പറഞ്ഞതിന്റെ അർഥം മനസ്സിലാവാതെ അവൾ അയാളെ നോക്കി. പെട്ടന്നാണ് അവളുടെ കയ്യിൽ ഇരുന്ന പന്ത് പൊട്ടിയത്. അതിൽ നിന്ന് ചുവന്ന പുക വന്നു. പെട്ടന്ന് തന്നെ അത് അവളുടെ കൈ കവർ ചെയ്തു. അടുത്ത നിമിഷം ആരോ സക്ക് ചെയ്ത് എടുത്തപോലെ അവളുടെ കയ്യിന്റെ ഉള്ളിലേക്ക് കടന്ന് പോയി. ഇത് കണ്ട് വിദ്യ ഞെട്ടി. അവൾ കൈ ഒക്കെ കുടഞ്ഞു. അവളുടെ കയ്യിൽ നല്ല തണുപ് പടരുന്നത് അവൾ അറിഞ്ഞു. അതിവേഗം ആ തണുപ് കയ്യിലെ ഞരമ്പുകളിലൂടെ നെഞ്ചിലേക്ക് വന്നു അവിടെ നിന്ന് ശരീരം മുഴുവനും പടർന്നു. ഈ സമയം കൊണ്ട് വിദ്യ വല്ലാത്ത ഒരു ഉന്മാദത്തിൽ എത്തി. വല്ലാത്ത ഒരു തരം ലഹരി. വിദ്യക്ക് തല കറങ്ങി, അവളുടെ ബോധം മറയുന്നത് അവൾ അറിഞ്ഞു. അന്നേരം ആണ്. സൂട്ട് ഇട്ട ഒരു കൂട്ടം പെണ്ണുങ്ങൾ അവിടേക്ക് വന്നത്.
" മാം നെ വേഗം റൂമിലേക്ക് കിടത്ത്
💬 Comments
View all comments