0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 551

മുന്നിൽ ഒക്കെ ഒരു നെഗറ്റീവ് സിംബൽ തെളിഞ്ഞു.

പ്രൊഫസർ വിദ്യയെ ഒന്ന് നോക്കിയിട്ട് '-3' എന്ന ബട്ടണിൽ ഞെക്കി. കാര്യം മനസ്സിലായ വിദ്യ ഇട്ടിരുന്ന ഹുഡ്‌ഡി ഊരി, അവളുടെ യൂണിഫോം ഫുൾ കൈ ആക്കി, ബെൽറ്റിൽ ഹാങ്ങ്‌ ചെയ്തു വെച്ചിരുന്ന ആ വെള്ള മാസ്ക് മുഖത്തു വെച്ചു. പിന്നെ അരയിൽ നിന്ന് തന്റെ dagger കൾ ഊരി കയ്യിൽ പിടിച്ചു. പത്തു സെക്കൻഡ് കൊണ്ട് ലിഫ്റ്റ് ഓപ്പൺ ആയി. വിദ്യ ശ്വാസം ഒന്ന് വലിച്ചു പിടിച്ചു ചുറ്റും ഉള്ള സ്ഥലം നിരീക്ഷിചു. ഒരു 15 മീറ്റർ ചുറ്റളവിൽ ജീവൻ ഉള്ള ആരെയും അവൾ സെൻസ് ചെയ്തില്ല. ഇത് ഷാഡോ ട്രയിൻ ചെയ്ത എല്ലാ assassin സിനും ഉള്ള ബേസിക് skill ആണ്. വിദ്യയുടെ സിഗ്നൽ കിട്ടിയതും പ്രൊഫസർ പുറത്ത് ഇറങ്ങി. അവർ രണ്ടുപേരും നേരെ കണ്ട വഴിയേ നടന്നു. പെട്ടന്ന് വിദ്യ കൈ കാണിച്ചു. അവർ രണ്ടു പേരും നിന്നു.

മുന്നിൽ നാലുപേര് വരുന്നത് അവൾ അറിഞ്ഞു, വിദ്യ പ്രൊഫസറിനോട് മിണ്ടരുത് എന്ന് പറഞ്ഞിട്ട് ഭിത്തിയുടെ സൈഡിൽ മറഞ്ഞു നിന്ന് നോക്കി. നാലുപേർ എന്തൊക്കയോ പറഞ്ഞ് കൊണ്ട് നിൽക്കുന്നത് അവൾ കണ്ടു. അവർ നാലും അവൾക്ക് ഓപ്പോസിറ്റ് ആയിആണ്‌ നിന്നിരുന്നത്. അവൾ മിന്നൽ പോലെ മുന്നോട്ട് ആഞ്ഞു ഏറ്റവും പുറകിൽ നിന്നിരുന്ന ആളിനെ പിന്നിൽ നിന്ന് പിടിച്ചു അയാൾക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുന്നതിന് മുന്നേ തന്നെ വിദ്യ അയാളുടെ കഴുത്ത് പിടിച് ഒടിച്ചു. ഒരു ചെറിയ ശബ്ദം പോലും ഉണ്ടാക്കാതെ അയാളെ അവൾ താഴെ കിടത്തി. പിന്നെ രണ്ടാമത്തെ ആളുടെ പിൻകഴുത്തിൽ കൈ തണ്ടകൊണ്ട് വെട്ടി. അയാളും താഴേക്ക് വീണു. ഈസമയം ബാക്കി രണ്ടുപേരും തിരിച്ചു നോക്കി, വിദ്യയെ കണ്ട് അവർ ഞെട്ടി. പക്ഷെ അവർക്ക് റീയാക്ട് ചെയ്യാൻ സാധിക്കുന്നതിന് മുന്നേ തന്നെ വിദ്യ രണ്ടു പോയ്സൺ നീഡിലുകൾ അവരുടെ നേരെ എറിഞ്ഞിരുന്നു. അത് അവരുടെ കഴുത്തിൽ തറഞ്ഞു കയറി. അടുത്ത നിമിഷം തന്നെ അവർ രണ്ടുപേരും ശരീരം മുഴുവൻ നീല നിറം വന്നു നിറഞ്ഞു നിലത്ത് വീണു. ഇതൊക്കെ കണ്ട് പ്രൊഫസറിന്റെ കണ്ണ് തള്ളി. കാരണം ഇതൊക്കെ വെറും മൂന് സെക്കൻഡ് സമയത്തിന് ഉള്ളിൽ സംഭവിച്ചതാണ്. അസാമാന്യ മെയ്വഴക്കം ആണ് വിദ്യ കാഴ്ച വെച്ചത്.  20 വർഷം കഴിഞ്ഞും she is still on ഫയർ.

അ ബോഡികൾ

💬 Comments

View all comments