Chapter Title : ദ വിച്ച് പാർട്ട് 1 [Fang leng]
മുൻപ് ചെയ്തതൊക്കെ നോക്കിയാൽ ജിന്ന് ആണോ എന്ന് സംശയിച്ചു പോകും
സഹീർ :ഹ ഹ എന്നാൽ ഇനി സംശയിക്കണ്ട ഞാൻ മനുഷ്യൻ തന്നെയാ കുറച്ച് മുൻപ് കണ്ടതൊക്കെ വെറും മാന്ദ്രിക വിദ്യകൾ മാത്രമാണ്
ഇത്തരത്തിലുള്ള കാര്യങ്ങൾ സംസാരിച്ചുകൊണ്ട് കുറച്ച് നേരത്തിനുള്ളിൽതന്നെ അവർ ഗ്രാമത്തിൽ എത്തി
സഹീർ :നിന്റെ വീട് എവിടെയാണെന്ന് പറഞ്ഞാൽ ഞാൻ അവിടെ കൊണ്ട് പോയി വിടാം
കരീക :എനിക്ക് വീടെന്ന് പറയാൻ ഒരിടമില്ല രാത്രി അഗതി മന്തിരത്തിലാണ് താമസം
സഹീർ :അപ്പോൾ നിന്റെ അച്ഛനും അമ്മയും
കരീക:എനിക്ക് അങ്ങനെ ആരുമില്ല ഞാൻ അനാഥയാണ് എന്തായാലും എന്നെ സഹായിച്ചതിനു ഒരുപാട് നന്ദിയുണ്ട് ഇനി ഞാൻ പോയികൊള്ളാം
ഇത്രയും പറഞ്ഞ് കരീക കുതിരയിൽ നിന്നും ഇറങ്ങുവാൻ ശ്രമിച്ചു
സഹീർ :നിൽക്ക് നിനക്ക് ഞാൻ കൊട്ടാരത്തിൽ ജോലി വാങ്ങി നൽകട്ടെ
കരീക :ചേട്ടന് അത് ബുദ്ധിമുട്ടാവില്ലേ
സഹീർ :അങ്ങനെയൊന്നുമില്ല നിനക്ക് ഞാൻ നല്ലൊരു ജോലി വാങ്ങി നൽകാം
ഇത് കേട്ടതോട് കൂടി കരീകയുടെ കണ്ണുകൾ നിറയാൻ തുടങ്ങി "എന്നെ ഇതുവരെ ആരും ഒരു മനുഷ്യയായി പോലും കണ്ടിട്ടില്ല ഒരു നേരത്തേ ഭക്ഷണം പോലും ആരും വെറുതെ തന്നിട്ടില്ല പക്ഷെ ചേട്ടൻ ആരെന്നറിയാത്ത എന്നെ ഇത്രയും സഹായിക്കുന്നു ഒരുപാട് നന്ദിയുണ്ട്
സഹീർ :അതിന്റെയൊന്നും ആവശ്യമില്ല കുട്ടി കരയാതിരിക്കു
സഹീർ കുതിരയുമായി കുറച്ചു കൂടി മുൻപോട്ട് പോയി
കരീക :അതെ..
സഹീർ :എന്തൊ ചോദിക്കാനുണ്ടല്ലേ ചോദിച്ചോളു
കരീക :കൊട്ടാരത്തിൽ ഞാൻ ചേട്ടനോടൊപ്പം നിന്നോട്ടെ
സഹീർ :എന്നോടൊപ്പമോ
കരീക :അത് പിന്നെ ചേട്ടൻ ചെയ്ത പോലുള്ള മന്ത്രങ്ങൾ പഠിക്കാൻ എനിക്കും താല്പര്യമുണ്ട് അതൊക്കെ എന്നെ പഠിപ്പിക്കുമോ
സഹീർ :നീ ആള് കൊള്ളാമല്ലോ
കരീക :ക്ഷമിക്കണം ആകാംഷകൊണ്ട് ചോദിച്ചതാണ് ഞാൻ കൊട്ടാരത്തിൽ എന്ത് ജോലി വേണമെങ്കിലും ചെയ്ത് കൊള്ളാം എന്നെ പറഞ്ഞുവിടല്ലേ
കരീകയുടെ മറുപടി കേട്ട സഹീർ ചിരിച്ചുകൊണ്ട് കുതിരയുമായി കൊട്ടാരത്തെ ലക്ഷ്യമാക്കി നടന്നു
തുടരും....
ഇത് എന്റെ രണ്ടാമത്തെ കഥ മാത്രമാണ് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക
💬 Comments
View all comments