Chapter Title : ദ വിച്ച് പാർട്ട് 1 [Fang leng]
നന്മക്കായാണ് പ്രവർത്തിക്കുന്നത്
സഹീർ :ഇല്ല മഹാറാണി കരീകയെ മറ്റെല്ലാവരെക്കാളും നന്നായി എനിക്കറിയാം അവൾ..
റാണി :നിർത്തു സഹീർ എനിക്കിനി ഒന്നും കേൾക്കണ്ട നിനക്ക് താല്പര്യമില്ലെങ്കിൽ ഈ കൊട്ടാരം വിട്ടുപോകാം
സഹീർ :ക്ഷമിച്ചാലും മഹാറാണി ഇത്രയും പറഞ്ഞ് സഹീർ അറക്കു പുറത്തേക്കെത്തി മുൻപോട്ടു നടന്നു
"ഇല്ല എന്ത് വില കൊടുത്തും ഞാൻ കരീകയെ തടയണം ഇല്ലെങ്കിൽ അത് വലിയ ആപത്തിനു കാരണമാകും "
ഈ ചിന്തയിൽ സഹീർ മുൻപോട്ടു നടന്നു പെട്ടെന്നായിരുന്നു കരീക കുമാരിയുടെ അറയിൽ നിന്നും പുറത്തേക്കു വന്നത് അവിടെ വച്ച് തന്നെ കരീകയും സഹീറും പരസ്പരം കണ്ട്മുട്ടി കരീക സഹീറിനടുത്തേക്ക് നടന്നടുത്തു ഇരുവരുടെയും ഓർമ്മകൾ വർഷങ്ങൾ പുറകിലോട്ട് പോയി
5 വർഷങ്ങൾക്ക് മുൻപ് ഒരു നീണ്ട യാത്രക്ക് ശേഷം ഇരുണ്ട വനത്തിലൂടെ കൊട്ടാരത്തിലേക്ക് തന്റെ കുതിരയിൽ മടങ്ങുകയായിരുന്നു സഹീർ
"ഒന്ന് വേഗം പോ സുൽത്താൻ എപ്പോൾ തന്നെ സമയം ഒരുപാടായി ഇരുട്ടുന്നതിനുമുൻപ് നമുക്ക് കൊട്ടാരത്തിൽ എത്തണ്ടേ ഈ യിടായായി നിനക്ക് മടി അല്പം കൂടുന്നുണ്ട് എങ്ങനെ പോയാൽ നിന്നെ കൊടുത്തിട്ട് എനിക്ക് പുതിയ കുതിരയെ വാങ്ങേണ്ടിവരും "
സഹീറിന്റെ വാക്കുകൾ കേട്ടശേഷം കുതിര ഉടൻ തന്നെ നിശ്ചലമായി നിന്നു
സഹീർ :ഹേയ് നീ എന്താ നിന്നത് വേഗം പോ സുൽത്താൻ വെറുതെ കളിക്കല്ലേ
എന്നാൽ സുൽത്താൻ ഒരടി പോലും മുൻപോട്ട് നീങ്ങിയില്ല
"ഓഹ് നിന്നെ കൊടുക്കുമെന്ന് പറഞ്ഞത്തിന്റെ വിഷമമാണോ അതൊക്കെ ഞാൻ വെറുതെ പറഞ്ഞതല്ലേ "
"ആ അമ്മേ ആരെങ്കിലും രക്ഷിക്കണെ ആ "
പെട്ടെന്നായിരുന്നു സഹീർ കാടിനുള്ളിൽ നിന്ന് ആരുടെയോ അലർച്ച കേട്ടത് സഹീർ
💬 Comments
View all comments