Chapter Title : ദ വിച്ച് പാർട്ട് 2 [Fang leng]
പതിയെ മുൻപോട്ട് നീട്ടി കൈ വെള്ളയിൽ ചെറുതായി ഊതി പെട്ടെന്ന് തന്നെ കരീകയുടെ കയ്യിൽ ഒരു വെള്ള പനിനീർ പുഷ്പം പ്രത്യക്ഷപെട്ടു
സഹീർ :കൊള്ളാം നീ കലക്കി ഇത്ര വേഗം നീ വിദ്യകൾ ചെയ്തു തുടങ്ങു മെന്ന് ഞാൻ കരുതിയിരുന്നില്ല
സഹീറിന്റെ വാക്കുകൾ കേട്ട് കരീക തന്റെ കണ്ണുകൾ പതിയെ തുറന്നു അവൾ അവളുടെ കൈകളിലേക്ക് നോക്കി വിഷമിച്ചു നിന്നു
സഹീർ :എന്ത് പറ്റി നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തതു
കരീക :വീണ്ടും തെറ്റി
സഹീർ :തെറ്റിയോ
കരീക :അതെ ഞാൻ ചുമന്ന പുഷ്പമാണ് ഉദ്ദേശിച്ചത്
സഹീർ :ഹ ഹ ഹ
ഇത് കേട്ട് സഹീർ പൊട്ടിചിരിക്കാൻ തുടങ്ങി
കരീക :കളിയാക്കണ്ട ചേട്ടൻ നോക്കിക്കോ ഇന്ന് രാത്രിക്ക് മുൻപ് ഞാൻ ചേട്ടന് ഒരു ചുമന്ന പനിനീർ പൂവ് ഉണ്ടാക്കി കാണിച്ചു തരും
സഹീർ :എന്നാൽ ശെരി നിനക്ക് പറ്റുമോയെന്ന് ഞാൻ ഒന്ന് നോക്കട്ടെ
കരീക :ശെരി ഞാൻ കാണിച്ചു തരാം
ഇതും പറഞ്ഞ് കരീക അറക്കു പുറത്തേക്കു പോകാൻ ഒരുങ്ങിയെങ്കിലും എന്തൊ ആലോചിച്ച ശേഷം സഹീറിന്റെ അടുക്കൽ വീണ്ടുമെത്തി
സഹീർ :ഇനിയെന്താ
കരീക :അല്ല ഏതായാലും ഞാൻ ഈ വെള്ള പുഷ്പം വളരെ കഷ്ടപ്പെട്ടു വരുത്തിയതല്ലേ ഇത് ചേട്ടൻ വെച്ചോ
ഇത്രയും പറഞ്ഞ് പുഷ്പം സഹീറിന്റെ കൈകളിൽ നൽകിയ ശേഷം കരീക തിരിഞ്ഞു നോക്കാതെ അറക്കു പുറത്തേക്ക് ഓടി സഹീർ ചിരിച്ചുകൊണ്ട് പൂവ് മണത്തുനോക്കിയ ശേഷം തന്റെ ജോലികൾ തുടർന്നു
അന്നേ ദിവസം രാത്രി സഹീർ
"നേരം ഇരുട്ടിയല്ലോ കരീക മന്ദ്രം ചെയ്തു കാണിക്കാം എന്ന് പറഞ്ഞിരുന്നതല്ലേ എന്നിട്ട് ഇതുവരെയും കാണുനില്ലല്ലോ ഇനി ചിലപ്പോൾ മന്ദ്രം ചെയ്തതിൽ വല്ല പിശകും പറ്റികാണുമോ "
സഹീർ വേഗം തന്നെ കരീകയുടെ അറയിലേക്കോടി
അറക്കുള്ളിൽ കയറിയ സഹീർ കണ്ടത് കട്ടിലിൽ നിറകണ്ണുകളോടെയിരിക്കുന്ന കരീകയെയാണ്
സഹീർ :എന്ത് പറ്റി കരീക നീ എന്താ വല്ലാതിരിക്കുന്നത്
സഹീറിനെ കണ്ട കരീക ഉടനെ തന്റെ കണ്ണുകൾ തുടച്ചു
"ഒന്നുമില്ല ചേട്ടാ കണ്ണിൽ പൊടി പോയതാ "
സഹീർ :എന്നോട് നുണ പറയരുത് എന്താണ് കാര്യം എന്തൊ
💬 Comments
View all comments