0%

Chapter Title : ദ വിച്ച് പാർട്ട്‌ 2 [Fang leng]

Author : Kambikathakal Read All Parts 245

നിർത്തു

സഹീർ ഉടൻ തന്നെ കുമാരനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു

കുമാരൻ :നീ ഒരു മന്ത്രി കുമാരനെയാണ് നോവിച്ചിരിക്കുന്നത് സഹീർ

സഹീർ :ഇത്തവണ നീ രക്ഷപെട്ടു എന്ന് കരുതിയാൽ മതി ഇനി ഇത് ആവർത്തിച്ചാൽ പിന്നെ നീ ഉണ്ടാകില്ല എന്നെ നിനക്ക് നന്നായി അറിയാമല്ലോ അല്ലേ പിന്നെ ഇത് നമ്മൾ അല്ലാതെ മറ്റാരും അറിയരുത് അറിഞ്ഞാൽ നിനക്ക് തന്നെയാണ് പ്രശ്നം

ഇതും പറഞ്ഞു സഹീർ കരീകയുമായി അറക്ക് പുറത്തേക്ക് ഇറങ്ങി

കരീക :ചേട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

സഹീർ :ഒന്നും ഉണ്ടാകില്ല നീ പേടിക്കണ്ട

കരീക :ഞാൻ കാരണം ചേട്ടൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടല്ലേ

സഹീർ :അതെ ഞാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്

കരീക :ഞാൻ ഇവിടെ നിന്ന് പോയേക്കാം ചേട്ടാ

സഹീർ : ശെരി വേഗം തന്നെ പൊക്കോ ഞാൻ ആരെയും തടയില്ല

ഇത്രയും പറഞ്ഞു സഹീർ തന്റെ അറയിലേക്ക് കയറി സഹീറിനു പിന്നാലെ കരീകയും അറയിലേക്ക് പ്രവേഷിച്ചു

കരീക :ചേട്ടന് എന്നോട് ദേഷ്യമാണോ

എന്നാൽ കരീകയുടെ ചോദ്യത്തിന് അവളുടെ മുഖത്തുപോലും നോക്കാതെയാണ് സഹീർ മറുപടി നൽകിയത്

സഹീർ :നീ എങ്ങോട്ടോ പോകുന്നു എന്നല്ലേ പറഞ്ഞത് പിന്നെന്തിനാ വീണ്ടും ഇങ്ങോട്ടേക്ക് വന്നത് എവിടെയാണെന്ന് വെച്ചാൽ പൊക്കോ ആരും നിന്നെ തടയില്ല

സഹീറിന്റെ മറുപടി കേട്ട കരീകയുടെ കണ്ണുകൾ നിറഞ്ഞോഴുകാൻ തുടങ്ങി

കരീക :ശെരി ചേട്ടാ ഞാൻ ഇനി ഒരിക്കലും ഒരു ശല്യം ആകില്ല

ഇത്രയും പറഞ്ഞ് കൊണ്ട് കരീക തിരിഞ്ഞു നടന്നു ഉടൻ തന്നെ സഹീർ കരീകയുടെ കൈകളിൽ പിടിച്ച് അവളെ തന്നില്ലേക്ക് അടുപ്പിച്ചു

സഹീർ :നീ അങ്ങനെ പോകുമോ

💬 Comments

View all comments