Chapter Title : ദ വിച്ച് പാർട്ട് 3 [Fang leng]
പാഞ്ഞു എന്നാൽ അടുത്ത നിമിഷം എവിടെനിന്നോ ഒരു വെളുത്ത പ്രകാശം ആ കറുത്ത പുകയ്ക്ക് മേൽ വന്നുപതിച്ചു അവ രണ്ടും കൂട്ടിമുട്ടിയതോടുകൂടി കറുത്ത പുകയ്ക്കുള്ളിൽ നിന്ന് ഭീകരമായ ശബ്ദങ്ങൾ പുറത്തേക്ക് വരുവാൻ തുടങ്ങി എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ കരീക പ്രകാശം വരുന്ന ഭാഗത്തേക്ക് തിരിഞ്ഞു അവിടെ അവൾ കണ്ടത് കയ്യിൽ മാന്ദ്രിക ദണ്ഡുമായി നിൽക്കുന്ന സഹീറിനെയാണ് അവനോടൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നു ചന്ദ്രഗിരിയിയിലെ മറ്റ് രണ്ട് മികച്ച മാന്ദ്രികരായ വീരനും ജോനനും
കരീക :അരുത് ഇത് ചെയ്യുരുത്
എന്നാൽ അവർ മൂന്ന് പേരും കൂടുതൽ ശക്തിയിൽ തങ്ങളുടെ മന്ത്രിക ശക്തി ആ കറുത്ത പുകയ്ക്ക് നേരെ പ്രയോഗിച്ചു
"ഗ്രോആ" അടുത്ത നിമിഷം വലിയൊരു ഒച്ചയോട് കൂടി ആ കറുത്ത പുക ചിന്നിചിതറി
ഈ കാഴ്ച്ച കണ്ട കരീക എല്ലാം നഷ്ടപ്പെട്ടവളെപോലെ നിലത്ത് വീണ് അലറി കരയുവാൻ തുടങ്ങി
ഇതെല്ലാം കണ്ടുനിന്ന മഹാരാജാവ് അപ്പോൾ തന്നെ സഹീറിനടുത്തേക്ക് എത്തി
രാജാവ് :ഇതൊക്കെ എന്താണ് സഹീർ ഇവിടെ എന്താണ് നടക്കുന്നത്
രാജാവിന്റെ ചോദ്യം കേട്ട ശേഷവും സഹീർ നിശബ്ദനായി തന്നെ നിന്നു
രാജാവ് :എന്താണിത് സഹീർ നീ എന്താണ് ഒന്നും മിണ്ടാത്തത്
സഹീർ :എന്നോട് ക്ഷമിക്കണം തിരുമനസ്സേ എനിക്ക് തെറ്റുപറ്റി ഇതിനെല്ലാം കാരണം ഞാനാണ് ഈ തെറ്റിന് അങ്ങ് എന്ത് ശിക്ഷ നൽകിയാലും ഞാൻ അത് സ്വീകരിക്കുന്നതാണ്
രാജാവ് :നീ എന്തൊക്കെയാണ് ഈ പറയുന്നത് പറയാനുള്ളത് തെളിച്ചു പറയു സഹീർ
എന്നാൽ ഇത്തവണ രാജാവിന് മറുപടി നൽകിയത് വീരൻ ആയിരുന്നു വീരൻ ഉണ്ടായ കാര്യങ്ങൾ രാജാവിനോട്
💬 Comments
View all comments