Chapter Title : ദ വിച്ച് പാർട്ട് 4 [Fang leng]
ഇത് പുറത്തറിഞ്ഞാൽ പിന്നെ എനിക്ക് ജീവിക്കാനാകില്ല
കുമാരി :നിനക്ക് ഒരു പ്രശ്നവും ഉണ്ടാകാതെ ഞാൻ നോക്കികൊള്ളാം ഇത് മറ്റാരും അറിയില്ല നീ കുമാരനോടൊപ്പം ഇന്നൊരു ദിവസം കഴിഞ്ഞാൽ കുമാരൻന്റെ ശാപം മാറും അമ്മയാകുവാനുള്ള എന്റെ മോഹം സഭലമാകും ഈ രാജ്യത്തിന്റെ രാജകുമാരിയായ ഞാൻ നിന്നോട് അപേക്ഷിക്കുകയാണ് നീ എനിക്ക് വേണ്ടി ഇത് ചെയ്യണം
ജ്യോതി :എനിക്ക് കുമാരിയെ സഹായിക്കണം എന്നുണ്ട് പക്ഷെ
കുമാരി :നീ ഇവിടെ ജോലിചെയ്യുന്നത് നിന്റെ കുഞ്ഞനുജനും അമ്മക്കും വേണ്ടി യല്ലേ ഇന്ന് നീ ഇത് ചെയ്താൽ കുമാരന്റെ ശാപവും അവസാനിക്കും നിന്റെ കുടുംബം രക്ഷപ്പെടുകയും ചെയ്യും പിന്നീടുള്ള കാലം നിനക്കും കുടുംബത്തിനും സുഖമായി ജീവിക്കാനുള്ളത് ഞാൻ നിനക്ക് നൽകും
ജ്യോതി :മഹാറാണിയും കുമാരനും ഇതിന് സമ്മതിച്ചിട്ടുണ്ടോ
കുമാരി :മഹാറാണിയുടെ അറിവോട് കൂടി തന്നെയാണ് ഇതൊക്കെ നടക്കുന്നത് പിന്നെ കുമാരന്റെ കാര്യം അത് കരീക നോക്കികൊള്ളും നീ അത്ഭുതശക്തിയുള്ളവളാണ് ജ്യോതി കുമാരൻ നിന്റെ ഉള്ളിൽ ബീജം നിക്ഷേപിച്ചാൽ അദ്ദേഹത്തിന്റെ ശാപം തീരുന്നതാണ് ഇത് കഷ്ടമാണെന്ന് എനിക്കറിയാം പക്ഷെ ഈ രാജ്യത്തിന്റെ ഭാവി ഇപ്പോൾ നിന്റെ കയ്യിലാണ് നീ ഇത് ചെയ്യില്ലേ
ജ്യോതി :ശെരി കുമാരി കുമാരിക്ക് വേണ്ടി ഞാൻ ഇത് ചെയ്യാം
കുമാരി :ഒരുപാട് നന്ദിയുണ്ട് ജ്യോതി ഇനി നീ വെറും തോഴിയല്ല നമ്മുടെ അടുത്ത മിത്രമാണ് നീ ഇവിടെ തന്നെ ഇരിക്കണം ഞാൻ ബാക്കികാര്യങ്ങൾ ശെരിയാക്കിയ ശേഷം ഉടൻ എത്താം
ഇതും പറഞ്ഞു കുമാരി വേഗം അറക്കുപുറത്തേക്ക് യാത്രയായി
അന്നേ ദിവസം രാത്രി കുമാരന്റെ അറക്കു മുൻപിൽ കുമാരിയും കരീകയും
കരീക :കുമാരി ഞാൻ പറഞ്ഞകാര്യങ്ങളൊക്കെ ചെയ്തല്ലോ അല്ലേ
കുമാരി :നീ പറഞ്ഞതെല്ലാം ഞാൻ ചെയ്തിട്ടുണ്ട് എനിക്ക് പകരം എന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു ജ്യോതിയെ ഞാൻ അറയിലേക്ക് അയച്ചിട്ടുണ്ട് പക്ഷേ നിന്റെ പദ്ധതി എന്താണെന്ന് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല കുമാരൻ ഒരിക്കലും അവളുമായി അന്ധിയുറങ്ങാൻ സമ്മതിക്കില്ല പിന്നെങ്ങനെയാണ് നമ്മൾ കാര്യം നേടുക
കരീക :അതൊന്നുമോർത്ത് കുമാരി വിഷമിക്കേണ്ട എല്ലാം ഞാൻ നോക്കികൊള്ളാം തല്ക്കാലം കുമാരി ഇവിടെ നിന്ന് മാറി നിൽക്കു കുമാരൻ ഉടനെ ഇങ്ങോട്ടേക്കെത്തും
💬 Comments
View all comments