0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Kambikathakal Read All Parts 155

കാര്യം മറന്നത് അവനിപ്പോൾ ഒരു യുവാവായി മാറിയിരിക്കുമല്ലേ

ജോനൻ :അതേ സഹീർ അവൻ ഒരു യുവാവായിരിക്കുന്നു എനിക്ക് പകരം അവൻ നിന്നോടൊപ്പം വരുന്നതാണ്

സഹീർ :വേണ്ട ജോനാ ഇത് അപകടം പിടിച്ച യാത്രയാണ് അവൻ ചെറുപ്പമാണ് അവനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കൂടാതെ നിന്നെ നോക്കുവാൻ അവൻ ഇവിടെ തന്നെയുണ്ടാകണം

ജോനൻ :നിന്നോടൊപ്പം വരുവാനുള്ള തീരുമാനം അവന്റെതു തന്നെയാണ് പിന്നെ എന്നെയോർത്ത് വിഷമിക്കേണ്ട എന്നെ നോക്കാൻ ഇവിടെ വേറേ ആളുകൾ ഉണ്ട്

സഹീർ :നിനക്കിത് ഉറപ്പാണോ

ജോനൻ :തീർച്ചയായും ഇതിൽ എനിക്ക് അഭിമാനമാണ് ഇനി എന്നോടൊപ്പം വരു നിനക്ക് അവനെ കാണണ്ടെ

ജോനൻ സഹീറുമായി പതിയെ കുടിലിനു പുറകിലേക്ക് നടന്നു അവിടെ എത്തിയ സഹീർ കണ്ടത് പുറം തിരിഞ്ഞു നിന്ന് ആയുധഅഭ്യാസങ്ങൾ കാണിക്കുന്ന ഒരു യുവാവിനെയാണ്

ജോനൻ :ഇവിടുത്തെ ജീവിതം അവനെ കുറച്ച് പരുക്കനാക്കിയിട്ടുണ്ട് കൂടാതെ അവനു മന്ത്രവിദ്യകളിലും അധികം കഴിവുകൾ ഇല്ല പക്ഷെ അവൻ മികച്ചൊരു യോദ്ധാവാണ് ഏത് പരിതസ്ഥിതിയിലും അവൻ തന്റെ ലക്ഷ്യം നിറവേറ്റുന്നതാണ്

ഇത്രയും പറഞ്ഞു ജോനൻ ചില മന്ത്രങ്ങൾ ഉരുവിട്ടു

ഉടൻ തന്നെ ജോനന്റെ കയ്യിൽ ഒരു കുന്തം പ്രത്യക്ഷമായി അടുത്ത നിമിഷം ജോനൻ അത് പുറം തിരിഞ്ഞു നിന്ന ആ യുവാവിനു നേർക്ക് വലിച്ചെറിഞ്ഞു വളരെ വേഗത്തിൽ തന്നെ ആ കുന്തം യുവാവിനെ ലക്ഷ്യമാക്കി പാഞ്ഞു എന്നാൽ നൊടിയിടയിൽ കുന്തത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ യുവാവ് അതിനെ തന്റെ സ്വന്തം കൈപിടിയിൽ ഒതുക്കി ശേഷം പതിയെ പുറം തിരിഞ്ഞു മുൻപിലേക്ക് നോക്കി മുൻപിൽ സഹീറിനെ കണ്ട യുവാവ് വളരെ വേഗം ജോനന്റെയും സഹീറിന്റെയും അരികിലേക്ക് ഓടിയെത്തിൽ അവൻ വേഗം തന്നെ സഹീറിന്റെ അനുഗ്രഹം വാങ്ങി

സഹീർ :നീ ഒരുപാട് വളർന്നിരിക്കുന്നു സാമുൽ

സാമുൽ :തീർച്ചയായും. അങ്ങ് ഇത്രയും പെട്ടെന്ന് ഇവിടെക്ക് വരുമെന്ന് ഞാൻ കരുതിയിരുന്നില്ല അങ്ങയെ കാണുവാൻ ഞാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണ്

സഹീർ :നിന്നെ കാണാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു സാമുൽ

ജോനൻ :ശെരി ഇനി ഒട്ടും സമയം പാഴാക്കേണ്ട ഇപ്പോൾ തന്നെ നീ പോകുവാനുള്ള ഒരുക്കങ്ങൾ തുടങ്ങു എങ്കിൽ

💬 Comments

View all comments