0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Kambikathakal Read All Parts 540

ലാളിത്യം ഉണ്ടായിരുന്നില്ല മറിച്ച് അവിടെ നിഴലിച്ചു നിന്നത് ക്രൂരതയായിരുന്നു ക്രൂരത മാത്രം

അല്പസമയത്തിനു ശേഷം കുമാരൻ മഹാറാണിയുടെ മുൻപിൽ

മഹാറാണി :നിനക്കിപ്പോൾ എന്തും ചെയ്യാം എന്നായോ കിരണാ ഞാൻ ഇന്ന്‌ എത്ര മാത്രം ഭയപ്പെട്ടു എന്ന് നിനക്കറിയാമോ

കിരണൻ :അതിനു മാത്രം ഒന്നും സംഭവിച്ചിലല്ലോ അമ്മേ പിന്നെന്താ പ്രശ്നം

മഹാറാണി :ഒരു പ്രശ്നവുമില്ലേ നീ എന്നോട് കളവു പറഞ്ഞില്ലേ ഞാൻ ഈ രാജ്യത്തിന്റെ മഹാറാണിയാണ് എന്ന കാര്യം നീ ഓർക്കണ്ട പക്ഷെ ഞാൻ നിന്റെ അമ്മയാണ് എന്ന കാര്യം നീ മറക്കരുത്

കിരണൻ :അമ്മേ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് ഞാൻ ചെറിയ കുഞ്ഞോന്നുമല്ലല്ലോ

മഹാറാണി :നീ എനിക്കെന്നും കൊച്ചുകുഞ്ഞ് തന്നെയാണ് നിന്റെ ദേഹത്ത് ഒരു പോറൽ ഏൽക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല നീ മാത്രമാണ് എന്റെ ലോകം

ഇത്രയും പറഞ്ഞു മഹാറാണി കിരണന്റെ തലയിൽ പതിയെ തലോടി അപ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു ഇത് കണ്ട കുമാരൻ ഉടൻ തന്നെ തന്റെ അമ്മയെ കെട്ടിപിടിച്ചു

കിരണൻ :ക്ഷമിക്കണം അമ്മേ എനിക്ക് തെറ്റുപറ്റി ഞാൻ ഇന്ന്‌ ചെയ്തത് വലിയ തെറ്റാണ് ഇനി ഒരിക്കലും ഞാൻ ഇത് ആവർത്തിക്കില്ല ഇനി അമ്മ ആ കണ്ണ് തുടച്ചെ മഹാറാണി കരയുന്നത് ആരെങ്കിലും കണ്ടാൽ അത് നാണക്കെടാണ്

പെട്ടെന്നായിരുന്നു കരീക അവിടേക്ക് എത്തിയത്

കിരണൻ :കരീക അമ്മായിയെ കണ്ടില്ലല്ലോ എന്ന് ഞാൻ ഇപ്പോൾ ചിന്തിച്ചതെയുള്ളു അപ്പോഴേക്കും ആളിവിടെയെത്തി അമ്മായിയുടെ മാന്ദ്രിക വിദ്യ അപാരം തന്നെ

കരീക :എന്താ കുമാരാ ഇത് ഞാൻ എത്ര തവണ പറഞ്ഞിട്ടുള്ളതാ എന്നെ ഇങ്ങനെ അമ്മായി എന്ന് വിളിക്കരുതെന്ന്

💬 Comments

View all comments