0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Kambikathakal Read All Parts 157

പ്രശ്നം "

"ടപ്പ് "അടുത്ത നിമിഷം കൂട്ടത്തിലുള്ള ഒരു സൈനികന്റെ കൈ യുവാവിന്റെ കവിളിൽ പതിഞ്ഞു

"പ്രശ്നം എന്താണെന്നു നിനക്ക് അറിയില്ലല്ലേ കൊട്ടാരത്തിൽ അതിക്രമിച്ച് കയറിയതും പോരാ നിന്ന് ആളാകാനും നോക്കുന്നോ വേഗം ഇവനെ പിടിച്ചു കേട്ട് ഉടനെ രാജാവിന്റെ അടുത്ത് എത്തിക്കണം ബാക്കി അദ്ദേഹം നോക്കിക്കോള്ളും "

സൈനികൻ ബാക്കിയുള്ളവരോടായി പറഞ്ഞു അവർ വേഗം തന്നെ ആ യുവാവിനെയും കൊണ്ട് മുൻപോട്ടു നടക്കുവാൻ തുടങ്ങി

യുവാവ് :ഈ ചെറിയ കാര്യങ്ങൾകൊക്കെ രാജാവിനെ കാണേണ്ടതുണ്ടോ എന്നെ ഒന്ന് വിരട്ടി വിട്ടാൽ മതി ഞാൻ നന്നായികൊള്ളാം

സൈനികൻ :വാ അടക്കി വച്ചില്ലെങ്കിൽ നിനക്കിപ്പോൾ അടുത്തത് കിട്ടും നീ കൊട്ടാരം തകർക്കാൻ വന്ന വിപ്ലവകാരിയാണോ എന്ന് എനിക്ക് സംശയമുണ്ട്

യുവാവ് :കൊള്ളാം കള്ളൻ മാറി ഇപ്പോൾ വിപ്ലവകാരിയായല്ലേ

സൈകൻ :വിപ്ലവകാരി അല്ലെങ്കിൽ നിന്റെ കയ്യിലെന്തിനാടാ ആ പെട്ടി അതിൽ സ്ഫോടക വസ്തുക്കൾ അല്ലെ മര്യാദക്ക് അത് തുറക്ക് എനിക്ക് അത് കൂടി പരിശോധിക്കണം

യുവാവ് :അതൊന്നും നടക്കില്ല ഇതെന്താ വെള്ളരിക്കാപട്ടണമോ എന്റെ പെട്ടി ഞാൻ ആരെയും കാണിക്കില്ല

സൈനികർ :നീ കാണിക്കണ്ട ഞങ്ങൾ നോക്കികൊള്ളാം

സൈനികർ വേഗം തന്നെ യുവാവിന്റെ കയ്യിലിരുന്ന പെട്ടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി പെട്ടെന്നായിരുന്നു അതുവഴി കരീക കടന്നു വന്നത്

കരീക :എന്താ ഇവിടെ നടക്കുന്നത് ആരാ ഇത്

കരീക സൈനികരോടായി ചോദിച്ചു

സൈനികർ : ഇവൻ കൊട്ടാരത്തിനു പുറകിൽ ഈ പെട്ടിയുമായി കറങ്ങുകയായിരുന്നു കാര്യം ചോദിച്ചപ്പോൾ രക്ഷപ്പെടുവാനും ശ്രമിച്ചു ഇവൻ ഒരു വിപ്ലവകാരിയാണോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്

കരീക :ഇവർ പറഞ്ഞതെല്ലാം ശെരിയാണോ

കരീക യുവാവിനോടായി ചോദിച്ചു പെട്ടെന്ന് തന്നെ അവൻ സൈനികരെ തള്ളി മാറ്റി കരീകയുടെ അടുക്കൽ എത്തി

യുവാവ് :ഇവർ പറയുന്നതെല്ലാം കല്ല്‌വച്ച നുണയാണ് ചുളുവിൽ ഒരു വിപ്ലവകാരിയെ ഉണ്ടാക്കാനുള്ള ശ്രമമാണ് അവിടുന്ന് ഇതൊന്നും വിശ്വസിക്കുരുത്

കരീക :അപ്പോൾ പിന്നെ നീ ആരാണ്

യുവാവ് :ഞാൻ അലി ഒരു പാവമാണ്

കരീക :അലി ഉം നീ പാവമാണോ അല്ലയോ എന്നൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം ആദ്യം നിന്റെ പെട്ടിയിൽ എന്താണെന്ന് പറ

യുവാവ്

💬 Comments

View all comments