0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Kambikathakal Read All Parts 552

മരുന്നുകൾ കൂടാതെ ബുദ്ധിശക്തിവർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകളും സൗന്ദര്യം വർദ്ധിപ്പിക്കുന്ന മരുന്നുകളും എല്ലാം അങ്ങ് പേർഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്

കിഷൻ :(പേർഷ്യയോ നിനക്ക് പേർഷ്യ എവിടെയാണെന്നെങ്കിലും അറിയാമോ)

അലി :(ഒന്ന് മിണ്ടാതെ ഇരിക്കെടാ) ഇന്നത്തെ പ്രധാന ഉത്പന്നം മുടിവളരുവാനുള്ള എണ്ണ ഒരു കുപ്പി എടുത്താൽ കൂടെ മുടി കുറയുവാനുള്ള എണ്ണ സൗജന്യം മടിച്ചു നിൽക്കാതെ വരും വേഗം വേഗം ഇനി വളരെ കുറച്ചു മാത്രം ബാക്കി

അലി വളരെ വേഗം തന്നെ മരുന്നുകൾ വിറ്റഴിക്കുവാൻ തുടങ്ങി

കുറച്ച് മാറി അവിടുത്തെ പ്രധാന ജെമ്മിയുടെ മകനായ ദാമുവും കൂട്ടുകാരും ഇതെല്ലാം കാണുന്നുണ്ടായിരുന്നു

"ആ അലിയുടെ ഉമ്മ നിന്റെ വീട്ടിലെ അടിമയല്ലേ "കൂട്ടത്തിലെ ഒരു കൂട്ടുകാരൻ ദാമുവിനോട് ചോദിച്ചു

ദാമു :അതെ അതിനിപ്പോൾ എന്താ

കൂട്ടുകാരൻ :ഇങ്ങനെ പോയാൽ അതികം വൈകാതെ അവൻ അവന്റ ഉമ്മയെ സ്വാതന്ത്ര്യയാക്കും അങ്ങനെയല്ലേ അവൻ കഷ്ടപ്പെടുന്നത്

ദാമു :ഈ വ്യാജ മരുന്നുകൾ വിറ്റാലൊന്നും അവനു ഉമ്മയെ മോചിപ്പിക്കാനുള്ള പണം കിട്ടില്ല അടിമകൾ എന്നും അടിമകൾ തന്നെ എന്തായാലും നിങ്ങൾ വാ നമുക്ക് അവന്റ അടുത്ത് വരെ പോയിട്ട് വരാം

ഇത്രയും പറഞ്ഞു ദാമു കൂട്ടുകാരുമായി അലിയുടെ അടുത്തെത്തി

ദാമു :കച്ചവടമൊക്കെ എങ്ങനെയുണ്ട് അലി

അലി :നന്നായി നടക്കുന്നു അവിടുന്നിന് സുഖം തന്നെയാണോ

ദാമു :നീ എന്താ അലി അന്യരെ പോലെ അവിടുന്ന് എന്നൊക്കെ വിളിക്കുന്നത് നമ്മൾ ഒന്നിച്ചല്ലേ വളർന്നത് നമ്മൾ സഹോദരൻമാരെ പോലെയല്ലേ

അലി :തീർച്ചയായും എന്നോട് ക്ഷമിക്കണം

ദാമു :നീ ഈ മരുന്നൊക്കെ വീട്ടിലല്ലേ ഉണ്ടാക്കുന്നത് പിന്നെന്തിനാ പേർഷ്യ അറേബ്യ എന്നൊക്കെ പറയുന്നത്

അലി

💬 Comments

View all comments