0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Kambikathakal Read All Parts 164

നടന്ന അവൻ എത്തിചേർന്നത് ഗുഹക്ക് മറുവശത്തുള്ള കവാടത്തിനടുത്തായിരുന്നു അലി പതിയെ ആ കവാടത്തിലൂടെ ഗുഹക്ക് മറു വശത്തേക്ക് കടന്നു പുറത്തേക്ക് എത്തിയ അലിയെ കാത്തിരുന്നത് തികച്ചും അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു അവൻ മനോഹരമായ ഒരു സമതല പ്രദേശത്തേക്കായിരുന്നു എത്തിചേർന്നത്

"പടച്ചോനെ ഈ കാട്ടിനുള്ളിൽ ഇങ്ങനെയും ഒരു സ്ഥലമോ കിഷൻ പറഞ്ഞതുപോലെ ഈ കാട്ടിൽ എന്തൊക്കെയോ അത്ഭുതങ്ങൾ ഉണ്ട് "

പെട്ടെന്നായിരുന്നു അലി കുറച്ചകലെ ഒറ്റപ്പെട്ടൊരു വീട് കണ്ടത് അതിന്റെ മുറ്റത്തായി തന്നെ ഒരു വലിയമരവും നിൽക്കുന്നണ്ടായിരുന്നു ആ മരത്തിനു മുകളിലായി അവൻ തേടി വന്ന പട്ടം പാറി കളിക്കുന്നുണ്ടായിരുന്നു

ഈ കാഴ്ച്ച കണ്ട അലി സന്തോഷംകൊണ്ട് തുള്ളി ചാടി

"അതേ ഒടുവിൽ ഞാൻ ആ പട്ടം കണ്ടെത്തിയിരിക്കുന്നു "

അവൻ വേഗം തന്നെ ആ വീടിനെ ലക്ഷ്യമാക്കി നടക്കുവാൻ തുടങ്ങി

എന്നാൽ പെട്ടെന്ന് തന്നെ അവന്റെ മനസ്സിൽ ചില ചിന്തകൾ ഉടലെടുക്കുവാൻ തുടങ്ങി

"അല്ല ഈ ഒറ്റപ്പെട്ട സ്ഥലത്ത് ആരായിരിക്കും ഈ വീട് വച്ചിരിക്കുന്നത് ഈ കാടിനുള്ളിൽ കയറിയത് മുതൽ എല്ലാ കാര്യങ്ങളും വിചിത്രമായാണ് സംഭവിക്കുന്നത് എന്തായാലും എനിക്ക് ആ പട്ടം സ്വന്തമാക്കിയേ പറ്റു "

അലി അല്പ നേരത്തിനുള്ളിൽ തന്നെ വീടിനു മുൻപിൽ എത്തിചേർന്നു അതൊരു പഴയ രീതിൽ തയ്യാറാക്കിയ ചെറിയ വീടായിരുന്നു വീട്ടിൽ നിന്നും കുറച്ച് മാറി വീടിനു ചുറ്റും ചരടു കൊണ്ട് വലയം തീർത്തിട്ടുണ്ടായിരുന്നു

"ഇതെന്തിനാ ഈ വീടിനു ചുറ്റും ചരടു കെട്ടിയിരിക്കുന്നത് ആ ഗുഹക്ക് ചുറ്റിലും ഞാൻ ഇതുപോലെ ചരട് കണ്ടിരുന്നല്ലോ എന്തായാലും വീടിനടുത്തേക്ക് ചെന്നു നോക്കാം "

അലി പതിയെ ചരടു മറികടന്ന് വീടിന്റ മുറ്റത്തേക്ക് പ്രവേഷിച്ചു ശേഷം വീടിന്റെ പരിസരം വീക്ഷിക്കുവാൻ തുടങ്ങി

"ഇവിടെ ആരെയും കാണുന്നില്ലല്ലോ ഒന്ന് വിളിച്ചു നോക്കിയാലോ അല്ലെങ്കിൽ വേണ്ട ആരെങ്കിലും വന്നാൽ പട്ടം കിട്ടിയെന്ന് വരില്ല ആദ്യം പട്ടം സ്വന്തമാക്കാം എന്നിട്ടാകാം ബാക്കി കാര്യം "

അലി പതിയെ പട്ടം കെട്ടിയിരുന്ന മരത്തിനു മുൻപിലെത്തി

"ഹോ പട്ടം മുകളിലാണല്ലോ കെട്ടിയിരിക്കുന്നത് അതിപ്പോൾ എങ്ങനെ എടുക്കും ഉം മരത്തിൽ കയറാതെ വേറേ മാർഗ്ഗമില്ല "

അലി

💬 Comments

View all comments