0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Kambikathakal Read All Parts 163

തന്നെ പിൻതിരിഞ്ഞു നടക്കാൻ തുടങ്ങി എന്നാൽ വനത്തിനുള്ളിലെ ശബ്ദങ്ങൾ കൂടികൊണ്ടേയിരുന്നു ഇത് അലിയെ കൂടുതൽ ഭയപ്പെടുത്തി

"ഉമ്മാ ഇന്ന്‌ ഞാൻ ഏതെങ്കിലും ജീവിയുടെ ഭക്ഷണമാകുമെന്നാ തോന്നുന്നത് എനിക്ക് എന്തിന്റെ കേടായിരുന്നു ഈ ഇരുട്ടിൽ ഒന്നും വ്യക്തമായി കാണാനും പറ്റുന്നില്ലല്ലോ "

അലി വേഗം കുറച്ച് കൂടിമുൻപോട്ടു നടന്നു പെട്ടെന്നായിരുന്നു മുന്പിലെ കുറ്റികാട്ടിൽ നിന്ന് അവൻ ചില ശബ്ദങ്ങൾ കേട്ടത് അത് കേട്ട അലി പതിയെ ഒരടി പിന്നോട്ട് വച്ചു പെട്ടെന്ന് തന്നെ കുറ്റികാടിനിടയിൽ രണ്ട് തിളങ്ങുന്ന കണ്ണുകൾ പ്രത്യക്ഷപ്പെട്ടു ഒപ്പം ഒരു മുരൾച്ചയു അതോടു കൂടി അലി ജീവനും കൊണ്ട് പിന്തിരിഞ്ഞോടാൻ തുടങ്ങി പെട്ടന്ന് തന്നെ കുറ്റികാട്ടിനിന്ന് ഏതോ ഒരു മൃഗം ഒരു അലർച്ചയോടെ അവനു പിന്നാലെ പാഞ്ഞു അലി സർവ്വ ശക്തിയുമെടുത്ത് മുൻപോട്ടു കുതിച്ചു

"ഈ മൃഗത്തിന്റെ കൈകൊണ്ട് മരിക്കാനായിരുന്നോ എന്റെ വിധി എനിക്കിനി രക്ഷയുണ്ടെന്ന് തോന്നുന്നില്ല "

അലി കൂടുതൽ വേഗത്തിൽ ഓടുവാൻ തുടങ്ങി മൃഗവും കൂടുതൽ വേഗത്തിൽ അവനരികിലേക്ക് വന്നുകൊണ്ടിരുന്നു പെട്ടെന്ന് തന്നെ മുൻപിൽ ഉണ്ടായിരുന്ന എന്തിലോ അലിയുടെ കാൽ തട്ടുകയും അവൻ എങ്ങോട്ടേക്കോ മറിഞ്ഞു വീഴുകയും ചെയ്തു

*****************************************

പിറ്റേദിവസം ചില പക്ഷികളുടെ ശബ്ദം കേട്ടാണ് അലി കണ്ണ് തുറന്നത് വീണുകിടന്നിരുന്ന അവൻ പതിയെ എഴുനേറ്റ് ചുറ്റും നോക്കി

"അപ്പോൾ ഇന്നലെ ഞാൻ കാൽ തെറ്റി വീണത് വനത്തിന്റെ താഴ്ന്ന പ്രദേശത്തായിരുന്നുവല്ലേ ഞാൻ ഒരുപാട് താഴേക്ക് വന്നു എന്ന് തോന്നുന്നു "

അലി പതിയെ കണ്ണു തിരുമി ചുറ്റിലും ഒന്നുകൂടി കണ്ണോടിച്ചു പെട്ടെന്നായിരുന്നു അവൻ തന്റെ മുൻപിൽ ചെറിയൊരു ഗുഹ കണ്ടത് അതിന് ചുറ്റും ചില ചരടുകൾ കെട്ടിയിരിക്കുന്നതും അവൻ ശ്രദ്ധിച്ചു അലി വേഗം തന്നെ ആ ഗുഹയുടെ അടുക്കൽ എത്തി

"ഈ ഗുഹയിലാരാ ഈ ചരടോക്കെ കെട്ടി വച്ചിരിക്കുന്നത് "

അവൻ പതിയെ ഗുഹക്കുള്ളിലേക്ക് നോക്കുവാൻ തുടങ്ങി പെട്ടെന്നാണ് ഗുഹക്കുള്ളിൽ നിന്ന് ഒരു പ്രകാശം പുറത്തേക്കുവരുന്നത് അവൻ ശ്രദ്ധിച്ചത്

"ഇതെവിടെ നിന്നാണ് ഈ പ്രകാശം വരുന്നത് "

അലി പതിയെ ഗുഹക്കുള്ളിലേക്ക് കയറി പ്രകാശം കാണുന്ന ഇടത്തേക്ക് നടന്നു പ്രകാശത്തെ ലക്ഷ്യമാക്കി

💬 Comments

View all comments