Chapter Title : ദ വിച്ച് പാർട്ട് 5 [Fang leng]
ഇതുവരെ തിരിച്ചു വന്നിട്ടില്ല അതുകൊണ്ട് നീ ആ പട്ടം സ്വന്തമാക്കുവാനുള്ള മോഹം ഉപേക്ഷിചേക്ക്
അലി :കണ്ടവരാരും തിരിച്ചു വന്നിട്ടില്ലെങ്കിൽ ഈ കഥകളൊക്കെ എങ്ങനെ നീ അറിഞ്ഞു എനിക്ക് ഈ പ്രേതത്തിലും പിശാചിലും ഒന്നും വിശ്വാസമില്ല നീ വേഗം ഈ മരുന്നുകൾ എന്റെ വീട്ടിൽ കൊണ്ട് പോയി വയ്ക്ക് ഞാൻ ഇന്ന് ഇരുട്ടുന്നതിന് മുൻപ് മടങ്ങി വരും ഇത്രയും പറഞ്ഞു അലി ഇരുണ്ട വനത്തിനുള്ളിലേക്ക് കടന്നു
വനത്തിനുള്ളിലെത്തിയ അലി ചുറ്റും നോക്കുവാൻ തുടങ്ങി
"ഇത്രയും വലിയ വനത്തിൽ ആ പട്ടം കണ്ട്പിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും എങ്കിലും ശ്രമിച്ചു നോക്കുക തന്നെ വടക്കു ദിശയിൽ നിന്നുമായിരുന്നു ആ പട്ടം പറന്നിരുന്നത് അതിനാൽ തന്നെ അങ്ങോട്ടേക്ക് പോകാം "
അലി പതിയെ വടക്ക് ദിശയിലേക്ക് നടക്കുവാൻ തുടങ്ങി എങ്കിലും അവന്റ മനസ്സിൽ പല ചിന്തകളും ഉടലെടുത്തു
"അല്ല ഈ വനത്തിനുള്ളിൽ ആരായിരിക്കും ആ പട്ടം പറത്തുന്നത് ഇനി ചിലപ്പോൾ അവൻ പറഞ്ഞത് പോലെ വല്ല പിശാചുമായിരിക്കുമോ ഹേയ് അതിനുള്ള സാധ്യതയില്ല ഏതായാലും ഈ പട്ടത്തിന്റെ കാര്യം അല്പം വിചിത്രം തന്നെയാണ് "
അലി വീണ്ടും മുൻപോട്ടു പോകുവാൻ തുടങ്ങി മണികൂറുകൾ വളരെ വേഗം കടന്നു പോയികൊണ്ടിരുന്നു വനത്തിനുള്ളിൽ ഇരുട്ട് വ്യാപിക്കാനും തുടങ്ങി
"ഈ വനത്തിനു ഒരു അവസാനവുമില്ലേ ഇപ്പോൾ തന്നെ എത്ര നേരമായി "
അലി പതിയെ മുകളിലേക്ക് നോക്കി
"നേരം ഇരുട്ടി തുടങ്ങിയല്ലോ ഇനിയിപ്പോൾ എന്ത് ചെയ്യും തിരികെ പോയാലോ വേണ്ട എന്റെ ഉമ്മ എത്ര വർഷങ്ങളായി ആ വീട്ടിൽ അടിമപണി ചെയ്യുകയാണ് ഇനി ഞാൻ അതിന് അനുവദിക്കില്ല ഞാൻ ആ പട്ടം കണ്ട് പിടിക്കുക തന്നെ ചെയ്യും "
അലി വനത്തിന്റെ ഉള്ളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുവാൻ തുടങ്ങി എന്നാൽ അലി വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ സമയവും നീങ്ങികൊണ്ടിരുന്നു വളരെ വേഗം തന്നെ വനത്തിൽ മുഴുവൻ ഇരുൾ പടർന്നു ഒപ്പം പല ശബ്ദങ്ങളും പുറത്തേക്കു വരുവാൻ തുടങ്ങി
"ഇതെങ്ങനെയാണ് ഇത്രവേഗം നേരം ഇരുട്ടിയത് ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല എത്രയും വേഗം എവിടുന്നു പുറത്തു കടക്കണം "
അലി വേഗം
💬 Comments
View all comments