Chapter Title : ദ വിച്ച് പാർട്ട് 5 [Fang leng]
:അങ്ങനെയൊക്കെ പറഞ്ഞാലെ ആരെങ്കിലും വാങ്ങിക്കു ജീവിച്ചുപോണ്ടേ
ദാമു :ഉം നിന്റെ ഉമ്മായെ മോചിപ്പിക്കാനല്ലേ നീ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത് എനിക്കും നിന്റെ ഉമ്മയുടെ കാര്യത്തിൽ വിഷമമുണ്ട് കുഞ്ഞനാളിൽ നിന്റെ ഉമ്മ നമുക്ക് രണ്ട് പേർക്കും എന്ത് മാത്രം കഥകൾ പറഞ്ഞു തന്നിട്ടുള്ളതാ അവർക്ക് വേണ്ടി നീ ഇങ്ങനെ കഷ്ടപെടുമ്പോൾ ഞാൻ നിന്നെ സഹായിക്കാതിരിക്കുന്നത് എങ്ങനെയാ
അലി :അവിടുന്ന് എന്താണ് പറഞ്ഞു വരുന്നത്
ദാമു :നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്തു തന്നാൽ അച്ഛനോട് പറഞ്ഞു ഞാൻ നിന്റെ ഉമ്മയെ മോചിപ്പിക്കാം
അലി :അങ്ങ് കാര്യമായി പറഞ്ഞതാണോ
ദാമു :അതെ നീ ആ ഇരുണ്ട വനത്തിനു മുകളിലൂടെ പറക്കുന്ന പട്ടം കണ്ടോ നീ എനിക്ക് വേണ്ടി അത് കൊണ്ട് വരണം എന്താ സമ്മതമാണോ
അലി :ആ പട്ടം ഞാൻ കൊണ്ട് വന്നാൽ അങ്ങ് ഉറപ്പായും ഉമ്മയെ മോചിപ്പിക്കുമോ
ദാമു :തീർച്ചയായും എന്റെ കൂട്ടുകാരുടെ മുൻപിൽ വച്ച് ഞാൻ സത്യം ചെയ്യുകയാണ്
അലി :എങ്കിൽ ഞാൻ ഉറപ്പായും ആ പട്ടം കൊണ്ട് വന്ന് നൽകും
ഇത്രയും പറഞ്ഞു അലി അവിടെ നിന്ന് മുൻപോട്ടു നടന്നു
"നീ സത്യമാണോ പറഞ്ഞത് നീ അവന്റ ഉമ്മയെ മോചിപ്പിക്കുമോ "ദാമുവിന്റെ കൂട്ടുകാരൻ അവനോടായി ചോദിച്ചു
ദാമു :തീർച്ചയായും പക്ഷെ അവൻ പട്ടവുമായി തിരികെ വരണ്ടേ ഹഹാ
ഇതേ സമയം അലി ഇരുണ്ട വനത്തെ ലക്ഷ്യമാക്കി പോകുകയായിരുന്നു
കിഷൻ :നീ ഇത് എന്തിനുള്ള പുറപ്പാടാ അലി
അലി :ഞാൻ ആ പട്ടം ഉറപ്പായും കൊണ്ട് വരും
കിഷൻ :നിനക്കെന്താ വട്ടുണ്ടോ അവന്റെ വാക്ക് കേട്ട് നീ അബദ്ധമൊന്നും കാണിക്കരുത്
അലി :എന്ത് അബദ്ധം എന്റെ ഉമ്മാക്ക് വേണ്ടി ഞാൻ എന്തും ചെയ്യും
കിഷൻ :ഇത് ആപത്താണ് അലി ആ ഇരുണ്ട വനം ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞതാണെന്ന് ഞാൻ കെട്ടിട്ടുണ്ട് കൂടാതെ ആ പട്ടത്തെ കുറിച്ചും ചില കഥകൾ കെട്ടിട്ടുണ്ട്
അലി :എന്ത് കഥകൾ
കിഷൻ :ഇരുണ്ട വനത്തിനു മുകളിലേ ആ പട്ടം പറത്തുന്നത് ഒരു പിശാച് ആണ് വളരെ സുന്ദരിയായ ഒരു പിശാച് അവളെ കണ്ടവരാരും
💬 Comments
View all comments