Chapter Title : ദ വിച്ച് പാർട്ട് 5 [Fang leng]
നിൽപ്പുണ്ടായിരുന്നു
കിഷൻ :എന്താടാ അലി പറ്റിയത് നീ എന്തിനാ ഇങ്ങനെ കിതക്കുന്നത്
അലി :ഇനി കൊട്ടാരത്തിനുള്ളിലേ കച്ചവടം നടക്കുമെന്ന് തോന്നുന്നില്ല എല്ലായിടത്തും നല്ല സുരക്ഷയാ എന്തായാലും വാ നമുക്ക് ചന്തയിലേക്ക് ചെല്ലാം ഒരുപാട് മരുന്നുകൾ ബാക്കിയുണ്ട് ബാക്കി അവിടെ കൊണ്ട് പോയി വിറ്റു തീർക്കാം
അല്പനേരത്തിനു ശേഷം ചന്ത
അലി :വമ്പിച്ച വില കുറവ് ഓടിവരു ഓടിവരു എല്ലാതരം വേദനകൾക്കുമുള്ള മരുന്നുകൾ വയറുവേദന കാലുവേദ അങ്ങനെ എല്ലാ വേദനയും കുറക്കുന്ന മരുന്നുകൾ കൂടാതെ ബുദ്ധിശക്തിവർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകളും സൗന്ദര്യം വർദ്ധിപ്പിക്കുന്ന മരുന്നുകളും എല്ലാം അങ്ങ് പേർഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്
കിഷൻ :(പേർഷ്യയോ നിനക്ക് പേർഷ്യ എവിടെയാണെന്നെങ്കിലും അറിയാമോ)
അലി :(ഒന്ന് മിണ്ടാതെ ഇരിക്കെടാ) ഇന്നത്തെ പ്രധാന ഉത്പന്നം മുടിവളരുവാനുള്ള എണ്ണ ഒരു കുപ്പി എടുത്താൽ കൂടെ മുടി കുറയുവാനുള്ള എണ്ണ സൗജന്യം മടിച്ചു നിൽക്കാതെ വരും വേഗം വേഗം ഇനി വളരെ കുറച്ചു മാത്രം ബാക്കി
അലി വളരെ വേഗം തന്നെ മരുന്നുകൾ വിറ്റഴിക്കുവാൻ തുടങ്ങി
കുറച്ച് മാറി അവിടുത്തെ പ്രധാന ജെമ്മിയുടെ മകനായ ദാമുവും കൂട്ടുകാരും ഇതെല്ലാം കാണുന്നുണ്ടായിരുന്നു
"ആ അലിയുടെ ഉമ്മ നിന്റെ വീട്ടിലെ അടിമയല്ലേ "കൂട്ടത്തിലെ ഒരു കൂട്ടുകാരൻ ദാമുവിനോട് ചോദിച്ചു
ദാമു :അതെ അതിനിപ്പോൾ എന്താ
കൂട്ടുകാരൻ :ഇങ്ങനെ പോയാൽ അതികം വൈകാതെ അവൻ അവന്റ ഉമ്മയെ സ്വാതന്ത്ര്യയാക്കും അങ്ങനെയല്ലേ അവൻ കഷ്ടപ്പെടുന്നത്
ദാമു :ഈ വ്യാജ മരുന്നുകൾ വിറ്റാലൊന്നും അവനു ഉമ്മയെ മോചിപ്പിക്കാനുള്ള പണം കിട്ടില്ല അടിമകൾ എന്നും അടിമകൾ തന്നെ എന്തായാലും നിങ്ങൾ വാ നമുക്ക് അവന്റ അടുത്ത് വരെ പോയിട്ട് വരാം
ഇത്രയും പറഞ്ഞു ദാമു കൂട്ടുകാരുമായി അലിയുടെ അടുത്തെത്തി
ദാമു :കച്ചവടമൊക്കെ എങ്ങനെയുണ്ട് അലി
അലി :നന്നായി നടക്കുന്നു അവിടുന്നിന് സുഖം തന്നെയാണോ
ദാമു :നീ എന്താ അലി അന്യരെ പോലെ അവിടുന്ന് എന്നൊക്കെ വിളിക്കുന്നത് നമ്മൾ ഒന്നിച്ചല്ലേ വളർന്നത് നമ്മൾ സഹോദരൻമാരെ പോലെയല്ലേ
അലി :തീർച്ചയായും എന്നോട് ക്ഷമിക്കണം
ദാമു :നീ ഈ മരുന്നൊക്കെ വീട്ടിലല്ലേ ഉണ്ടാക്കുന്നത് പിന്നെന്തിനാ പേർഷ്യ അറേബ്യ എന്നൊക്കെ പറയുന്നത്
അലി
💬 Comments
View all comments