0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Kambikathakal Read All Parts 532

നദിക്കര

സഹീർ നദികരയിലായി വലിയൊരു വൈക്കോൽ കൂന തന്നെ ഉണ്ടാക്കിയിരുന്നു

സഹീർ :തയ്യാറെടുപ്പുകൾ എല്ലാം കഴിഞ്ഞിരിക്കുന്നു ഇനി കുഞ്ഞിനെ എന്റെ കയ്യിലേക്ക് നൽകു

കരീക ഉടൻ തന്നെ കുഞ്ഞിനെ സഹീറിന് കൈമാറി സഹീർ കുഞ്ഞിനെ വൈക്കോൽ കൂനയിലേക്ക് വച്ച ശേഷം അതിലേക്ക് തീ പകർന്നു വളരെ വേഗം തന്നെ ആ തീ ആളിപടരുവാൻ തുടങ്ങി ഒപ്പം ഒരു കുഞ്ഞിന്റെ നിലവിളിയും അവിടെയെങ്ങും മുഴങ്ങി

കരീക :ഇത് ചെയ്തുകൊണ്ട് ചേട്ടന് യാതൊരുവിധ കുറ്റബോധവും ഉണ്ടാകേണ്ടതില്ല ചേട്ടൻ ഒരു നല്ല കാര്യം തന്നെയാണ് ചെയ്തിരിക്കുന്നത്

സഹീർ :ഞാൻ ചെയ്തത് എന്താണെന്നു എനിക്ക് നന്നായി അറിയാം കരീക എന്തൊക്കെ പറഞ്ഞാലും ഇത് തെറ്റ് തന്നെയാണ് പക്ഷെ ഇപ്പോൾ ഇത് അനുവാര്യമായിരുന്നു

കരീക :തീർച്ചയായും

സഹീർ :നീ പറഞ്ഞ കാര്യം ഞാൻ ചെയ്തിരിക്കുന്നു ഇനി നീ എനിക്ക് നൽകിയ വാക്ക് പാലിക്കുക

കരീക :തീർച്ചയായും ഞാൻ ചേട്ടന്റെ ആവശ്യം മഹാറാണിയോട് പറഞ്ഞു കഴിഞ്ഞു അവർക്കും അതിനു സമ്മതമാണ്

സഹീർ :എങ്കിൽ വരു നമുക്ക് കൊട്ടാരത്തിലേക്ക് പോകാം കൊട്ടാരം വിടുന്നത്തിനു മുൻപ് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്

കരീക :ശെരി നമുക്ക് ഉടൻ തന്നെ പോകാം ഇത്രയും പറഞ്ഞു കരീക മുൻപോട്ട് നടക്കുവാൻ തുടങ്ങി ആ വൈക്കോൽ കൂനയെ ഒന്നുകൂടി നോക്കിയ ശേഷം സഹീറും അവളോടൊപ്പം മുൻപോട്ടു നടന്നു

ഇതോടു കൂടി ഈ കഥയുടെ ആദ്യഭാഗം അഥവാ ആമുഖം അവസാനിക്കുകയാണ് ഈ കഥയുടെ അടുത്ത ഭാഗത്തിൽ 17 വർഷങ്ങക്ക് ശേഷമുള്ള കാര്യങ്ങളാണ് പറയുക 17 വർഷം എന്നത് ഒരു നീണ്ട കാലയളവാണ് അതിനാൽ

💬 Comments

View all comments