0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Kambikathakal Read All Parts 148

ഒരു കുഞ്ഞിന്റെ നിലവിളിയും അവിടെയെങ്ങും മുഴങ്ങി

കരീക :ഇത് ചെയ്തുകൊണ്ട് ചേട്ടന് യാതൊരുവിധ കുറ്റബോധവും ഉണ്ടാകേണ്ടതില്ല ചേട്ടൻ ഒരു നല്ല കാര്യം തന്നെയാണ് ചെയ്തിരിക്കുന്നത്

സഹീർ :ഞാൻ ചെയ്തത് എന്താണെന്നു എനിക്ക് നന്നായി അറിയാം കരീക എന്തൊക്കെ പറഞ്ഞാലും ഇത് തെറ്റ് തന്നെയാണ് പക്ഷെ ഇപ്പോൾ ഇത് അനുവാര്യമായിരുന്നു

കരീക :തീർച്ചയായും

സഹീർ :നീ പറഞ്ഞ കാര്യം ഞാൻ ചെയ്തിരിക്കുന്നു ഇനി നീ എനിക്ക് നൽകിയ വാക്ക് പാലിക്കുക

കരീക :തീർച്ചയായും ഞാൻ ചേട്ടന്റെ ആവശ്യം മഹാറാണിയോട് പറഞ്ഞു കഴിഞ്ഞു അവർക്കും അതിനു സമ്മതമാണ്

സഹീർ :എങ്കിൽ വരു നമുക്ക് കൊട്ടാരത്തിലേക്ക് പോകാം കൊട്ടാരം വിടുന്നത്തിനു മുൻപ് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്

കരീക :ശെരി നമുക്ക് ഉടൻ തന്നെ പോകാം ഇത്രയും പറഞ്ഞു കരീക മുൻപോട്ട് നടക്കുവാൻ തുടങ്ങി ആ വൈക്കോൽ കൂനയെ ഒന്നുകൂടി നോക്കിയ ശേഷം സഹീറും അവളോടൊപ്പം മുൻപോട്ടു നടന്നു

ഇതോടു കൂടി ഈ കഥയുടെ ആദ്യഭാഗം അഥവാ ആമുഖം അവസാനിക്കുകയാണ് ഈ കഥയുടെ അടുത്ത ഭാഗത്തിൽ 17 വർഷങ്ങക്ക് ശേഷമുള്ള കാര്യങ്ങളാണ് പറയുക 17 വർഷം എന്നത് ഒരു നീണ്ട കാലയളവാണ് അതിനാൽ തന്നെ ഈ കാലയളവിനുള്ളിൽ ചന്ദ്രഗിരിയിൽ ചില മാറ്റങ്ങളും ഉണ്ടായി അവയെ കുറിച്ച് പറഞ്ഞ ശേഷം നമുക്ക് കഥയിലേക്ക് കടക്കാം ഈ കാലയളവിൽ മഹാറാണി മരണപ്പെടുകയും കുമാരി സ്വപ്ന മഹാറാണിയായിമാറുകയും ചെയ്തു കൂടാതെ രാജ്യത്തിലെ പാവങ്ങളുടെ അവസ്ഥ കൂടുതൽ ദുരിത പൂർണമായി മാറി സഹീർ ആകട്ടെ ഗ്രാമത്തിൽ ഒരു വീടുവച്ച് സാധാരണ ജീവിതം നയിക്കാൻ തുടങ്ങി ഏറ്റവും വലിയ മാറ്റം ഉണ്ടായത് കരീകയ്ക്ക് ആയിരുന്നു അവൾ ആ രാജ്യത്തിലെ തന്നെ ഏറ്റവും ശക്തയായിമാറി അവൾ തീരുമാനിക്കുന്നതെന്തും നടത്തുവാൻ കഴിവുള്ളവണ്ണം ശക്ത

17 വർഷങ്ങൾക്ക് ശേഷം ചന്ദ്രഗിരിരാജകൊട്ടാരത്തിലെ അഭ്യാസമൈതാനം വൃത്താകൃതിയിൽ തയ്യാറാക്കിയിട്ടള്ള മൈതാനത്തിന്റെ എല്ലാവശവും കാണികളെ കൊണ്ട് നിറഞ്ഞിരുന്നു അവർ പലതരം ആർപ്പുവിളികളോടെ മൈതാനത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടേയിരുന്നു

അല്പനേരത്തിനുള്ളിൽ ഇരിപ്പിടങ്ങളുടെ ഏറ്റവും മുൻപിലായി തയ്യറാക്കിയാ വിശിഷ്‌ട ഇരിപ്പിടത്തിൽ മഹാറാണി സ്വപ്ന സ്ഥാനം ഉറപ്പിച്ചു തൊട്ടടുത്തായി തന്നെ കരീകയും മറ്റ് വിശിഷ്‌ട

💬 Comments

View all comments