Chapter Title : ദ വിച്ച് പാർട്ട് 5 [Fang leng]
ഗർജനത്തോടു കൂടി ഒരു ഭീമാകാരനായ വരയൻ പുലി ആ കൂടിൽ നിന്നും പുറത്തേക്ക് വന്നു ആ കാഴ്ച കണ്ട് അവിടെ കൂടിയ മുഴുവൻ കാണികളും ഒരു നിമിഷം നിശ്ചലരായി നിന്നു കൊച്ചു കുട്ടികൾ അലമുറയിട്ട് കരയുവാൻ ആരംഭിച്ചു "
"ഗർർർ " വരയൻപുലി കുമാരനെ നോക്കി ഒന്നുകൂടി ശക്തമായി ഗർജിച്ചു
മഹാറാണി :എന്താണ് ഇവിടെ നടക്കുന്നത് കിരണൻ എന്നോട് പറഞ്ഞിരുന്നത് കാട്ടുപോത്തിനെ നേരിടുന്നു എന്നല്ലേ
കരീക :മഹാറാണി ഭയപ്പെടാതിരിക്കു കുമാരന് ഒന്നും സംഭവിക്കില്ല
മഹാറാണി :ഇല്ല എന്റെ കുഞ്ഞ് അപകടത്തിലാണ് ഈ വിനോദം നമ്മൾ ഉടനെ അവസാനിപ്പിക്കണം
കരീക :അല്പനേരം കൂടി കാത്തിരിക്കു മഹാറാണി എന്ത് നടക്കുമെന്ന് നമുക്ക് കാണാം
വരയൻ പുലി ഗർജിച്ചുകൊണ്ട് കുമാരനു നേർക്ക് നടന്നടുത്തു പതിയെ പതിയെ അത് തന്റെ വേഗത കൂട്ടികൊണ്ടിരുന്നു വർദ്ധിച്ച വേഗത്തിൽ അത് കുമാരനു നേർക്ക് കുതിച്ചു ചാടി എന്നാൽ ഒരു നൊടിയിടകൊണ്ട് കുമാരൻ ആ അക്രമണത്തിൽ നിന്നും ഒഴിഞ്ഞു മാറി ശേഷം തന്റെ കാലുകൾ കൊണ്ട് പുലിയെ ചവിട്ടി മുന്നോട്ട് കുതിച്ചു ചവിട്ടേറ്റ പുലി വർദ്ധിച്ച വീര്യത്തോടെ കുമാരനു നേർക്ക് പാഞ്ഞു എന്നാൽ ഇത്തവണ ഒരടി പോലും മാറാതെ കുമാരൻ നിന്നിടത്ത് തന്നെ നിൽപ്പുറപ്പിച്ചു ശേഷം ഒറ്റ കുതിപ്പിന് പുലിയുടെ മേലേക്ക് ചാടികയറി തന്റെ കൈമുട്ട് കൊണ്ട് പുലിയുടെ തലയിൽ പ്രഹരിക്കുവാൻ തുടങ്ങി
ഈ കാഴ്ച കണ്ട കാണികൾ ആവേഷത്തോടെ ആർപ്പു വിളിക്കാൻ തുടങ്ങി എന്നാൽ അത് അധിക നേരം നീണ്ടു നിന്നില്ല വേദനകൊണ്ട് പുളഞ്ഞ പുലി കുമാരനെ ദേഹത്ത് നിന്നും കൂതറി തെറിപ്പിച്ചു ശേഷം അതിന്റ
💬 Comments
View all comments