0%

Chapter Title : ദ വിച്ച് പാർട്ട്‌ 7 [Fang leng]

Author : Kambikathakal Read All Parts 409

ദാമു ശക്തമായി തന്നെ അലിയുടെ നെഞ്ചിലേക്ക് ചവിട്ടാൻ ശ്രമിച്ചു എന്നാൽ അടുത്ത നിമിഷം അവിടെ നിന്ന് കുതറി മാറിയ അലി ദാമുവിന്റ കൂട്ടുകാരെ തള്ളി മാറ്റി ദാമുവിനെ വീണ്ടും ചവിട്ടി വീഴ്ത്തി ശേഷം വേഗം തന്നെ വീടിന് പുറകിലേക്ക് ഓടാൻ തുടങ്ങി

ദാമു :വിടരുത് അവനെ അവനെ എനിക്ക് വേണം

പെട്ടെന്ന് തന്നെ ദാമുവിന്റ കൂട്ടുകാർ അലിക്ക് പുറകേ ഓടി എന്നാൽ ഇതേ സമയം അലി വീടിന് പുറകു വശത്ത് നിന്ന അവന്റെ ഉമ്മയുടെ അടുക്കൽ എത്തിയിരുന്നു

"ഉമ്മാ വേഗം വാ നമുക്ക് പോകാം " അലി കിതച്ചു കൊണ്ട് ഉമ്മയോട് പറഞ്ഞു

ഉമ്മ :എന്താ അലി പറ്റിയത് എന്തെങ്കിലും കുഴപ്പമുണ്ടോ

അലി :ഒന്നും പറയാൻ നേരമില്ല വാ ഉമ്മാ എല്ലാം ഞാൻ പറയാം

ഉമ്മ :ഇവിടെ ഒരുപാട് ജോലിയുണ്ട്..

"വാ ഉമ്മാ "അലി വേഗം തന്നെ ഉമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഓടാൻ തുടങ്ങി അപ്പോഴേക്കും ദാമുവിന്റ കൂട്ടുകാരും അവിടെ എത്തിയിരുന്നു

ഉമ്മാ :അവരെന്തിനാ നമ്മുടെ പുറകേ വരുന്നത്

അലി :എല്ലാം പറയാം വാ ഉമ്മാ

അലി ഉമ്മയുമായി മുൻപോട്ട് ഓടി

ഇതേ സമയം കരീക തന്റെ രഹസ്യ അറയിൽ

ചുമന്ന മുഖമൂടികളെ നിങ്ങൾ തയ്യാറല്ലേ ഇന്ന് നമുക്ക് വളരെ പ്രധാനപ്പെട്ടൊരു ദിവസമാണ് വർഷങ്ങൾക്ക് മുൻപ് ഞാൻ ബാക്കി വച്ച ഒരു കാര്യം ഇന്ന് ചെയ്തു തീർക്കേണ്ടതുണ്ട്

പെട്ടെന്നാണ് അറയുടെ വാതിൽ തുറന്ന് ഒരു കറുത്ത മുഖമൂടി ധരിച്ച വ്യക്തി അറക്കുലേക്ക് വന്നത്

കരീക :നീ എത്തിയോ അവൻ എവിടെ

ഉടൻ തന്നെ കറുത്ത മുഖമൂടി

💬 Comments

View all comments